നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് ഇന്‍ ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് കോഴ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 40 വയസ് കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 26 ന് രാവിലെ 10 ന് അഞ്ചുകുന്ന് ഹോമിയോ ആശുപത്രിയിലെ ജില്ലാ പ്രോഗ്രാം മാനേജ്മന്റ് യൂണിറ്റ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. വിവരങ്ങള്‍ www.nam.kerala.gov.in ല്‍ ലഭിക്കും.

അനധികൃത കുടിയേറ്റം; രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ
തിരുവനന്തപുരം: അനധികൃത കുടിയേറ്റം മൂലം കേരളത്തിലെത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ കഴക്കൂട്ടത്ത് പിടിയിൽ. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശി യുവതികളുടെ കൂടെയുണ്ടായിരുന്ന







