വെണ്ണിയോട്: കാലങ്ങളായി യാത്രാദുരിതം അനുഭവിക്കുന്ന കോട്ടത്തറ പഞ്ചായത്തിലെ കുറുമണി പ്രദേശത്തേക്ക് ബസ് സർവീസ് ആരംഭിച്ചു. കൽപറ്റ- കോട്ടത്തറ – വെണ്ണിയോട് – കറുമണി – തരുവണ റൂട്ടിൽ സർവീസ് നടത്തുന്ന സരയു ബസിന് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ്, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ എന്നിവരുടെ നേതൃത്വത്തിൽ കുറുമണിയിൽ വെച്ച് ജനകീയ സ്വീകരണം നൽകി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡന്റ് ഗിരിജ, കോട്ടത്തറ ഗ്രാമ പഞ്ചായത്തംഗം മുരളീദാസ് , സ്വാശ്രയ സംഘം പ്രസിഡണ്ട് പി.എസ് .ശശിധരൻ, സെക്രട്ടറി കെ.ടി ജയനാരായണൻ എന്നിവർ സംസാരിച്ചു.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്