കുടുംബശ്രീ ജില്ലാ മിഷന്‍, എഫ്.എച്ച്.എന്‍.എച്ച്.ഡബ്ല്യു യു.എന്‍.വുമണ്‍, വിനായക ആശുപത്രി എന്നിവരുടെ നേതൃത്വത്തില്‍ ജൂലായ് 20 ന് പുല്‍പ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള നാരായണ ബാലവിഹാര്‍ ഹാളില്‍ സൗജന്യമെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ശിശുരോഗവിഭാഗം ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍