വ്യത്യസ്ത മേഖലകളില് അസാധാരണ കഴിവുകള് പ്രകടിപ്പിക്കുന്ന കുട്ടികള്ക്ക് (ഭിന്നശേഷി വിഭാഗക്കാര്ക്കും അപേക്ഷിക്കാം) വനിതാ ശിശു വികസന വകുപ്പ് നല്കുന്ന ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി 1 മുതല് ഡിസംബര് 31 വരെ കല, കായികം, സാഹിത്യം, ശാസ്ത്രീയം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യപ്രവര്ത്തനം, ക്രാഫ്റ്റ്, ശില്പ നിര്മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്ത്തനം എന്നീ മേഖലകളില് ഏതെങ്കിലും ഒന്നില് കഴിവു തെളിയിച്ച ആറിനും 18 നും ഇടയില് പ്രായമുള്ള കുട്ടികള്ക്ക് അപേക്ഷിക്കാം. അപേക്ഷകള് ഓഗസ്റ്റ് 15ന് വൈകിട്ട് അഞ്ചിനകം മീനങ്ങാടി ജവഹര് ബാലവികാസ് ഭവനിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസില് ലഭിക്കണം. ഫോണ് 04936 246098, 6282558779

“ജി.വി.എച്ച്.എസ്.എസ് വെള്ളാർമലയിൽ വിമുക്തി ഡ്യൂ ബോൾ ടീം
വെള്ളാർമല : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ‘ലഹരിക്കെതിരെ കായിക ലഹരി’ ലക്ഷ്യമാക്കി സ്കൂളുകളിൽ ആൻറി നാർക്കോട്ടിക് ക്ലബ്ബിന് കീഴിൽ രൂപീകരിക്കുന്ന വിമുക്തി സ്പോർട്സ് ടീമിൻറെ രൂപീകരണവും ടീം അംഗങ്ങൾക്കുള്ള ജേഴ്സി







