പുൽപ്പള്ളി: കേരള ജല അതോറിറ്റിയുടെ ജലശുദ്ധീകരണ ടാങ്കിനുള്ളിൽ
ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കേളക്കവല പുത്തൻപുര യിൽ ഷിപ്‌സി ഭാസ്ക്കരൻ (46) നെയാണ് വെള്ളിയാഴ്‌ച രാത്രി ടാങ്കിനു ള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കബനിഗിരിയിലെ കബനി ശുദ്ധ ജല വിതരണ പദ്ധതിയുടെ പമ്പ് ഓപ്പറേറ്ററായിരുന്നു. വെള്ളിയാഴ്‌ച വൈ കുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരിച്ചലിലാണ് ഉപയോഗശൂല്യമായി ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം വൈകുന്നേര ത്തോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ: മിനി. മക്കൾ: അശ്വിൻ, ആദവ്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്