കൽപ്പറ്റ:
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കരികിലും ബസ്‌കാത്തിരിപ്പു കേന്ദ്രങ്ങളിലുമുൾപ്പെടെയുള്ള അപകട ഭീഷണിയുള്ള മരങ്ങളും ചില്ലകളും വെട്ടിമാറ്റണമെന്ന് എസ്‌എഫ്‌ഐ. വിവിധയിങ്ങളിൽ മരങ്ങളും ചില്ലകളും അപകടകരമായി നിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷം മെയിൽ പുളിയാർമല ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ മരംവീണ് ഐടിഐയിലെ വിദ്യാർഥി മരിക്കുന്ന സ്ഥിതിയുണ്ടായി. ഐടിഐയിലുണ്ടായ ദുരന്തം ആവർത്തികാതിരിക്കാൻ ജാഗ്രതയുണ്ടാകണം. തദ്ദേശസ്ഥാപനങ്ങളും സ്‌കൂളുകളും കോളേജുകളും മുൻകൈയ്യെടുത്ത് അടപകടങ്ങൾ ഒഴിവാക്കാൻ ഇടപെടണമെന്നും എസ്‌എഫ്‌ഐ യൂണിറ്റുകളുടെ നേതൃത്വത്തിലും അപകട ഭീഷണിയുള്ള മരങ്ങളും ചില്ലകളുംവെട്ടി ഒഴിവാക്കാൻ രംഗത്തിറങ്ങുമെന്നും ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയില് 78.21 ശതമാനം പോളിങ് (8 മണി വരെ)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില് ജില്ലയില് 78.21 ശതമാനം (രാത്രി 8 മണി വരെ) പോളിങ് രേഖപ്പെടുത്തി. കല്പ്പറ്റ നഗരസഭയില് 77.26 ശതമാനവും മാനന്തവാടി നഗരസഭയില് 78.68 ശതമാനവും സുല്ത്താന് ബത്തേരി നഗരസഭയില്







