ദേശീയ ജാവലിന്‍ ദിനത്തിന്റെ ഭാഗമായി ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ ജൂലൈ 27 ന് കല്‍പ്പറ്റ എം.കെ.ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാതല ജാവലിന്‍ ത്രോ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നു. 14, 16,18,20 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുരുഷ വനിതാ വിഭാഗങ്ങളിലുമാണ് മത്സരം നടക്കുക. പങ്കെടുക്കുന്ന കായിക താരങ്ങള്‍ ജില്ലാ അത്‌ലറ്റിക് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ലബ്ബ്, സ്ഥാപനങ്ങള്‍ മുഖേന ജൂലൈ 24 ന് വൈകീട്ട് 5 ന് മുമ്പ് എന്‍ട്രി നല്‍കണം. ഫോണ്‍ 9847884242

അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം
നെല്ലിയമ്പം ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകയുടെ അസലുമായി നാളെ (നവംബർ 7) രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.







