ബത്തേരി : കൂട്ടായ പ്രവർത്തനങ്ങളിലൂടെ ജില്ലാ കലോത്സവമടക്കം നിരവധി പ്രവർത്തനങ്ങൾ വിജയകരമായി സംഘടിപ്പിച്ച,ഒരുവർഷം നീണ്ടു നിന്ന കൂട്ടായ്മയുടെ സന്തോഷം പങ്ക് വെച്ച്, ക്യാമ്പസിൽ കടച്ചക്ക തൈ നട്ട് ,സുസ്ഥിര വികസന മാതൃക പങ്കുവെച്ച് സർവജന പി ടി എ . സ്‌കൂളിൽ നടപ്പാക്കിവരുന്ന ഗ്രീൻ ക്യാമ്പസ് , ഫ്രൂട്ട് ക്യാമ്പസ്, ഫ്ലവർ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ് തൈ നട്ടത് . പി ടി എ പ്രസിഡന്റ് ടി കെ ശ്രീജൻ , എസ് എം സി ചെയർമാൻ സുഭാഷ് ബാബു , എം പി ടി എ പ്രസിഡന്റ് റെജീനാ സിറാജ് എന്നിവർ ചേർന്നാണ് തൈ നട്ടത് . പ്രിൻസിപ്പൽ പി എ അബ്ദുൾനാസർ , എച്ച് എം ജിജി ജേക്കബ് , വി എച് എസ് എസ് പ്രിൻസിപ്പൽ അമ്പിളി നാരായണൻ എന്നിവരും , രക്ഷകർത്താക്കളും , അധ്യാപകരും പങ്കെടുത്തു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







