എൻ.എം.എസ്.എം.ഗവ. കോളേജ് കൽപ്പറ്റ, സെൻ്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി, ഡബ്ല്യു.എം ഒ ആർട്സ് ആൻഡ് സയൻസ് മുട്ടിൽ കോളേജുകളിലേക്ക് താത്കാലിക സൈക്കോളജി അപ്രൻറ്റിസിനെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ജൂലൈ 25 ന് ഉച്ചക്ക് രണ്ടിന് സർട്ടിഫിക്കറ്റുകളുടെ അസൽ, കോപ്പി സഹിതം എൻ.എം.എസ്. എം ൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ 04936-204569.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







