കാര്‍ഷിക അവാര്‍ഡുകള്‍ അപേക്ഷ ക്ഷണിച്ചു.

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സംസ്ഥാനതല കാര്‍ഷിക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക മേഖലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തദ്ദേശ സ്ഥാപനത്തിനും ഇത്തവണ പുതിയതായി അവാര്‍ഡ് ഏര്‍പ്പെടുത്തി. കേരളത്തിലെ മുന്‍ മുഖ്യമന്ത്രി സി.അച്യുത മേനോന്റെ പേരിലാണ് മികച്ച പ്രവര്‍ത്തനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് അവാര്‍ഡ് നല്‍കുന്നത്. 10 ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. കാര്‍ഷിക ഗവേഷണത്തിന് എം.എസ് സ്വാമിനാഥന്‍ അവാര്‍ഡ്, മികച്ച കൃഷിഭവനുളള പുരസ്‌കാരം, കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിക്കുള്ള അവാര്‍ഡ് എന്നിങ്ങനെയാണ് മറ്റ് പുതിയ പുരസ്‌കാരങ്ങള്‍. പൊതുവിഭാഗം 31, കൃഷി ഉദ്യോഗസ്ഥര്‍ 4, പച്ചക്കറി വികസനം 6 ഉള്‍പ്പെടെ 41 പുരസ്‌കാരങ്ങളാണ് നല്‍കുന്നത്.

കേരളത്തിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ പേര്, പൂര്‍ണ്ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, തിരിച്ചറിയല്‍ രേഖ, നാഷണലൈസ്ഡ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കണം. കൃഷിഭവനുകള്‍ക്കും, പഞ്ചായത്തുകള്‍ക്കും മികച്ച കര്‍ഷകരെ നാമ നിര്‍ദ്ദേശം ചെയ്യാം. കൃഷിയിടത്തിന്റെ ഫോട്ടോകള്‍ കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിച്ച സി.ഡി., മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മറ്റ് അനുബന്ധരേഖകള്‍ എന്നിവ ഉള്‍പ്പെടെ ജൂലൈ 25 വരെ കര്‍ഷകര്‍ അടുത്തുള്ള കൃഷിഭവന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം വിവരങ്ങള്‍ www.karshikakeralam.gov. എന്ന വെബ്‌സൈറ്റില്‍ നിന്നും കൃഷിഭവനുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ 04936 202506

വാഹന ടെന്‍ഡര്‍

മാനന്തവാടി ഐ.സി.ഡി.എസ് പ്രൊജകടറ്റ് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് ഏഴ് വര്‍ഷത്തില്‍ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 20 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. കൂടുതല്‍

ശ്രേയസ് അക്ഷയ സ്വാശ്രയ സംഘം വാർഷികം നടത്തി.

മൂലങ്കാവ് യൂണിറ്റിലെ അക്ഷയ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രീതി രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സഷ്മ ഹരീഷ് അധ്യക്ഷത വഹിച്ചു. വത്സ ജോസ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.

പതാകപ്രയാണം ആരംഭിച്ചു

മീനങ്ങാടി : മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്‌നാ ത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 94 -മത് ഓര്‍മ്മ പ്പെരുന്നാളിനോടനുബന്ധിച്ചുള്ള പാത്രിയര്‍ക്കാ പതാകാ പ്രയാണം മീനങ്ങാടിയില്‍ നിന്നും ആരംഭിച്ചു. മീനങ്ങാടി കത്തീഡ്രലില്‍ കബറടങ്ങിയി

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ. സൈഫുദ്ധീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍മൂന്ന് പരാതി തീര്‍പ്പാക്കി. അദാലത്തില്‍ നാല് പരാതികളാണ് പരിഗണിച്ചത്. മുണ്ടക്കൈ – ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന ആരാധനാലയങ്ങള്‍,

സുരേഷ് ബാബുവാളൽ കോട്ടത്തറ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ

കോട്ടത്തറ: കോട്ടത്തറ ഗ്രാമ പഞ്ചായത്തിൻ്റെ പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷനായി സുരേഷ് ബാബുവാളലിനെ തെരഞ്ഞെടുത്തു. Facebook Twitter WhatsApp

വയനാട് ഗവ.മെഡിക്കല്‍ കോളജ്: മടക്കിമലയിലെ ഭൂമി പരിഗണിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി

കല്‍പ്പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജിന് കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്നു ഏറ്റെടുത്ത ഭൂമി പരിഗണിക്കണമെന്ന സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്ററിന്റെ(എസ്എച്ച്ആര്‍പിസി) ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. ഗവ.മെഡിക്കല്‍ കോളജ് മാനന്തവാടിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.