ജില്ലയിലെ വിവിധ പോളിടെക്നിക് കോളേജുകളിലേക്ക് ഒന്നാംവര്‍ഷ ഡിപ്ലോമ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷന്‍ ജൂലൈ 25 ന് മീനങ്ങാടി പോളിടെക്നിക് കോളേജില്‍ നടക്കും. രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും ഫീസും സഹിതം ഓരോ വിഭാഗത്തിനും അനുവദിച്ച സമയങ്ങളില്‍ മീനങ്ങാടി പോളിടെക്നിക് കോളേജില്‍ ഹാജരാകണം. ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, സംവരണ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഒഴിവുകളുടെ വിവരങ്ങള്‍ www.polyadmission.org ല്‍ ലഭ്യമാണ്. ഫോണ്‍- 04936247420, 9496665665, 9446162634, 9400525435(മീനങ്ങാടി), 04936282095 (മേപ്പാടി), 9400441764, 89211712101(മാനന്തവാടി)

സ്പോട്ട് അഡ്മിഷന്‍
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406