ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പ്രജിത്തിന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് എക്സൈസ് ചെക്ക് പോസ്റ്റ് ടീമും,വയനാട് എക്സൈസ് ഇൻറലിജൻസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ടീമും സംയുക്തമയി നടത്തിയ വാഹന പരിശോധനയിൽ ബംഗളൂർ ഭാഗത്തുനിന്നും കാറിൽ കടത്തുകയായിരുന്ന 204 ഗ്രാം എംഡിഎംഎ പിടി കൂടി. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്‌തു.ചുണ്ടേൽ എസ്റ്റേ റ്റിൽ കടലിക്കാട്ട് വീട്ടിൽ ഫൈസൽ റാസി കെ.എം (32), മുട്ടിൽ പരിയാരം പുതുക്കണ്ടി വീട്ടിൽ മുഹമ്മദ് അസനൂൽ ഷാദുലി (23), പുത്തൂർ വയൽ അഞ്ഞിലി വീട്ടിൽ സോബിൻ കുര്യാക്കോസ് (23), എറണാകുളം കോതമം ഗലം വെട്ടിലപ്പാറ പള്ളത്തുപാറ വീട്ടിൽ മുഹമ്മദ് ബാവ.പി.എ (22), മലപ്പുറം നിലമ്പൂർ മണിമൂളി വാരിക്കുന്ന് ഡെൽബിൻ ഷാജി ജോസഫ് (21) എന്നിവ രാണ് എക്സൈസ് പിടിയിലായത്. ഡെൽബിൻ ഷാജി ജോസഫും, മുഹമ്മദ് ബാവയും ബംഗളൂരിൽ നെഴ്‌സിംഗ് വിദ്യാർത്ഥികളാണ്. മയക്കുമരുന്ന് കട ത്തിയ കെഎൽ 12 എൽ 9740 നമ്പറിലുള്ള കാറും കസ്റ്റഡിയിലെടുത്തു.

താത്പര്യപത്രം ക്ഷണിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പിനായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള് ഏറ്റെടുത്ത് നടത്തുന്നതിന് ഗവ അക്രഡിറ്റഡ് ഏജന്സികളില് നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവര് സെപ്റ്റംബര് 23 ന്ഉച്ചയ്ക്ക് രണ്ടിനകംജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടരുടെ