കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്; വാങ്ങിയ അധിക തുക തിരിച്ചുനൽകും

തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസിൽ വരുത്തിയ വൻ വർധനയിൽ സർക്കാർ കുറവു വരുത്തിയ സാഹചര്യത്തിൽ, ഇതുവരെ വാങ്ങിയ അധിക തുക തിരിച്ചുനൽകുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഇന്ന് പ്രഖ്യാപിച്ച പുതിയ ഫീസിന് 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ട്. അതിനാൽ, ഈ കാലയളവിൽ പെർമിറ്റ് ഫീസ് അടച്ചവർക്ക്, അടച്ച അധിക തുക തിരിച്ചുനൽകും -മന്ത്രി വ്യക്തമാക്കി.

തുക തിരികെ ലഭിക്കുന്നതിനായി കെ സ്മാർട്ട് വഴിയും ഐ.എൽ.ജി.എം.എസ് വഴിയും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം വൈകാതെ ഒരുക്കും. പെർമിറ്റ് ഫീസ് പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്. അതിനാൽ ഈ തുക കൊടുത്തുതീർക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവാദം നൽകും. പണം ഓൺലൈനായി ലഭ്യമാക്കുന്നതിനാണ് ആലോചിച്ചിട്ടുള്ളത്, ഇതിനായി നേരിട്ട് ആരും തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ല. ഇത് സംബന്ധിച്ച് വിശദമായ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഓൺലൈൻ സംവിധാനം തയ്യാറാകുന്നതിനും അനുസരിച്ച് റീഫണ്ടിന് അപേക്ഷിക്കാവുന്നതാണ് -മന്ത്രി പറഞ്ഞു.

കെട്ടിട നിർമാണ പെർമിറ്റിന് നിലവിലെ ഫീസ് നിരക്കിൽ 60 ശതമാനം വരെയാണ് കുറവ് വരുത്തിയത്. 80 ചതുരശ്ര മീറ്റർ (861 ചതുരശ്ര അടി) വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽനിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു. 81 ചതുരശ്ര മീറ്റർ മുതൽ 300 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയുന്ന വിധമാണ് പുതിയ നിരക്ക്.

ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വരെയുള്ള (1614 ചതുരശ്ര അടിവരെ) വീടുകളുടെ പെർമിറ്റ് ഫീസ് ചതുരശ്ര മീറ്ററിന് 50 രൂപയിൽനിന്ന് 25 രൂപയായി കുറയും. മുനിസിപ്പാലിറ്റികളിലെ നിരക്ക് 70ൽനിന്ന് 35 ആയും കോർപറേഷനിൽ 100ൽനിന്ന് 40 രൂപയായുമാണ് കുറയുക.

151 മുതൽ 300 ചതുരശ്ര മീറ്റർ വരെയുള്ള (1625 ചതുരശ്ര അടി മുതൽ 3229 വരെ) വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ ചതുരശ്ര മീറ്റർ 100 രൂപ എന്നതിൽനിന്ന് 50 ആയും, മുനിസിപ്പാലിറ്റികളിൽ 120ൽനിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽനിന്ന് 70 രൂപയായുമാണ് കുറയുക. 300 ചതുരശ്ര മീറ്റർ മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽനിന്ന് 100 രൂപയായി കുറക്കും. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

ഉത്തർപ്രദേശിലെ സ്‌കൂളുകൾക്ക് ഇക്കുറി ക്രിസ്മസ് അവധിയില്ല; പകരം വാജ്‌പേയ്‌യുടെ ജന്മശതാബ്ദി ആഘോഷം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്ക് ഇത്തവണ ക്രിസ്മസ് അവധിയില്ല. പകരം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ ജന്മജതാബ്ദി ആഘോഷിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വാജ്‌പേയ്‌യുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് വന്‍ പരിപാടികളാണ് സ്‌കൂളുകളില്‍ പ്ലാന്‍

കെഎസ്ആർടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്: അവധിക്കാലം ആഘോഷിക്കാനായി പൊന്മുടി, വട്ടവട, ഗവി, കോവളം ട്രിപ്പുകള്‍

കോട്ടയം ജില്ലയില്‍ ഹിറ്റടിച്ച് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി. നവംബറില്‍ ജില്ലയില്‍ നിന്ന് മാത്രം 40 ലക്ഷം രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമാക്കാനായത്. കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നുള്ള ബജറ്റ് ടൂറിസത്തിന്റെ സര്‍വീസുകളും കോട്ടയം ജില്ലയുടെ

280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഇളവ്, ക്രിസ്മസിന് സാന്റ ഓഫര്‍; സപ്ലൈകോ ചന്തകള്‍ ഇന്നുമുതല്‍

കൊച്ചി: സപ്ലൈകോയുടെ ക്രിസ്മസ് -പുതുവത്സര ഫെയറുകള്‍ ഇന്നു മുതല്‍. സംസ്ഥാനതല ഉദ്ഘാടനംഇന്ന് രാവിലെ 10:00 ന് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ വച്ച് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന കരട് പട്ടിക നാളെ; പരാതികള്‍ ജനുവരി 22 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേര്‍ക്കാന്‍ ഫോം 6, എന്‍ആര്‍ഐ പൗരന്മാര്‍ക്ക്

കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും

പതിവില്ലാതെ കേരളത്തിലടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്ന ശൈത്യത്തിന് കാരണം ലാനിനയും സൈബീരിയൻ ഹൈയിൽ നിന്നുള്ള വായുപ്രവാഹവുമെന്ന് വിദ​ഗ്ധർ. മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി കടുത്ത ശൈത്യമാണ് അനുഭവിക്കുന്നത്. ആഗോള പ്രതിഭാസമായ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.