രാജ്യത്തിന്റെ മതേതര ചട്ടകൂട് നിലനിര്‍ത്താന്‍ ജാഗ്രത പുലര്‍ത്തണം: അഡ്വ.കെ.പ്രകാശ് ബാബു

കല്‍പറ്റ: രാജ്യത്തിന്റെ മതേതര ചട്ടകൂട് നിലനിര്‍ത്താന്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ.പ്രകാശ് ബാബു പറഞ്ഞു. പാര്‍ലമെന്റില്‍ ഭൂരുപക്ഷം കുറഞ്ഞ ബിജെപി- ആര്‍എസ്എസ് സഖ്യം കുടില തന്ത്രങ്ങളുമായി ഭിന്നിപ്പുണ്ടാക്കാനുളള ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കും. ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പിലുണ്ടായ പരാജയം താത്കാലികം മാത്രമാണ്. കല്‍പറ്റ എം.എന്‍ സ്മാരകത്തില്‍ ചേര്‍ന്ന സിപിഐ ജില്ലാ ജനറൽ ബോഡി യോഗത്തിൽ ദേശീയ- സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ നിലനിൽക്കണമെങ്കിൽ ഇടതുപക്ഷം ശക്തിപ്പെടേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവി ഇടതുപക്ഷത്തിൽത്തന്നെയാണ് ജനങ്ങളുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി കമ്മ്യൂണിസ്റ്റ് പാർട്ടി അടിസ്ഥാന ഘടകം മുതൽ ശക്തമാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം ഉൾക്കൊണ്ടുകൊണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയും. കേരളത്തിൽ ഉൾപ്പെടെ ജനങ്ങളിലുണ്ടായ അസംതൃപ്തി പരിഹരിച്ച് ജനങ്ങൾക്കൊപ്പം മുന്നേറാനും അതിലൂടെ പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കാനും ഓരോ പാർട്ടി പ്രവർത്തകനും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം വിജയന്‍ ചെറുകര അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ, സംസ്ഥന കൗൺസിൽ അംഗം പി കെ മൂര്‍ത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ സി എസ് സ്റ്റാന്‍ലി, പി എം ജോയ് എന്നിവർ സംബന്ധിച്ചു. ജില്ലയിലെ ജില്ലാ-മണ്ഡലം കമ്മിറ്റി അംഗങ്ങൾ, ലോക്കൽ-ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു

പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ  ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ്‌ പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ

പാമ്പ് കടിയേറ്റ് വിദ്യാർഥിനിമരിച്ചു.

ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ശർദ്ദിയും മറ്റ് അസ്വസ്തകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ

ടിങ്കറിങ് ലാബ് ജില്ലയിൽ ഈ അധ്യയന വർഷം അഞ്ച് സ്‌കൂളുകളിൽ

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്‌ത ടിങ്കർ ലാബ് പദ്ധതിയുടെ ആദ്യ ഘട്ടം ജില്ലയിൽ ഈ അധ്യയന വർഷം നടപ്പാക്കുന്നത് അഞ്ച് സ്കൂളുകളിൽ. കല്ലൂർ ജിഎച്ച്എസ്എസ്,

ഗതാഗത നിയന്ത്രണം

വടുവൻചാൽ ടൗണിലെ ഓവുചാൽ നിർമാണവും അനുബന്ധ പ്രവൃത്തിയും പൂർത്തിയാകുന്നത് വരെ വടുവൻചാൽ- കൊളഗപ്പാറ റോഡിലെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.

വി.പി.പി മേനോൻ സ്വർണ്ണ മെഡൽ വയനാട് സ്വദേശിക്ക്

2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോൻ സ്വർണ്ണ മെഡൽവയനാട് വടുവൻചാൽ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി.ഇൻഡോറിൽ റിസർച്ച് അസിസ്റ്റന്റായി ജോലി

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു.

മുട്ടിൽ പഞ്ചായത്ത്‌ ബസ്റ്റാന്റിൽ ബസ് കയറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു സ്റ്റാന്റിൽ കയറ്റിച്ചു. വയോജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് യുത്ത് കോൺഗ്രസ്‌ സമരം ഏറ്റടുത്തത്. യൂത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.