കൽപ്പറ്റ : കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2024 കേന്ദ്ര ബജറ്റ് ഇന്ത്യയിലെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ബജറ്റാണെന്നും ആരോപിച്ചു. യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം സെക്രട്ടറിമാരായ പ്രതാപ് കൽപ്പറ്റ,രമ്യ ജയപ്രസാദ് സുനീർ ഇത്തിക്കൽ,പി പി ഷംസുദ്ധീൻ,അർജുൻ ദാസ്,ഷൈജു കെ.ബി,ഷനൂബ് എം.വി,ഫാത്തിമ സുഹറ,വിഷ്ണു എൻ.കെ,അമൽ എസ്,ജംഷീർ ബൈപ്പാസ്, അശ്വിൻനാഥ് കെ.പി, അഭയ് മാധവ് തുടങ്ങിയവർ സംസാരിച്ചു.

ഇന്ന് അനക്കമില്ല? ഇന്നലത്തെ നിരക്കില്‍ തുടർന്ന് സ്വര്‍ണവില
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലത്തെ അതേ വിലയിലാണ് വ്യാപാരം നടക്കുന്നത്. 89,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്. ഒക്ടോബര്‍ മാസത്തിലെ സ്വര്‍ണവില നിരക്ക് പവന്







