വിദ്യാർത്ഥികൾക്ക് അനുഭവ സമ്പന്നമായ ഇടങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഒ.ആർ കേളു

വിദ്യാലയങ്ങളിൽ കുട്ടികൾക്ക് അനുഭവസമ്പന്നമായ ഇടങ്ങൾ ഒരുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി.ഒ.ആർ കേളു. തേറ്റമല ഗവ. ഹൈസ്കൂളിൽ ഒരുക്കിയ പ്രീപ്രൈമറി സ്കൂൾ വർണ്ണക്കൂടാരത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികൾക്ക് കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും വളരാനുള്ള ഇടമാണ് വർണ്ണക്കൂടാരത്തിലൂടെ സാധ്യമാക്കുന്നത്. കുഞ്ഞുങ്ങളുടെ ശാരീരികവും മനസീകവുമായ വളർച്ച ഉറപ്പാക്കാൻ വർണ്ണക്കൂടാരത്തിലെ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന ഈ പദ്ധതി ജില്ലയിലെ മറ്റ് സ്കൂളുകളിലും ഉടൻ യാഥാർത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി മാനന്തവാടി ബി ആർ സി മുഖേന ലഭ്യമാക്കിയ 10 ലക്ഷം രൂപ ചെലവഴിച്ചാണ് വർണ്ണകൂടാരം ഒരുക്കിയത്. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറികളാണ് വർണ്ണക്കൂടാരത്തിലൂടെ ലക്ഷ്യമിടുന്നത്.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ വയനാട് ഡി.പി.സി വി.അനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ശങ്കരൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കെ.വി വിജോൾ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം കെ വിജയൻ, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് അംഗം പി.പി മൊയ്തീൻ, എസ്.എസ്.കെ മാനന്തവാടി ബി.പി.സി കെ.കെ സുരേഷ്, പിടിഎ പ്രസിഡണ്ട് കെ. അബ്ദുൾ നാസർ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മനോജ് മാത്യു, എസ്.എം.സി ചെയർമാൻ പി.കെ ഉസ്മാൻ, മദർ പി.ടി.എ പ്രസിഡണ്ട് സി.കെ ഫൗസിയ, വൈസ് പ്രസിഡണ്ട് നൗഫൽ കേളോത്ത്, സ്കൂൾ ലീഡർ ആയിഷ റിൻഷ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

1200 ലേറെ സർവീസുകൾ റദ്ദാക്കി, അമേരിക്കയിൽ വ്യോമയാന മേഖലയിൽ പ്രതിസന്ധി രൂക്ഷം; അടച്ചുപ്പൂട്ടൽ 39-ാം ദിവസത്തിലേക്ക്

അമേരിക്കയിൽ അടച്ചുപൂട്ടൽ പ്രതിസന്ധി രൂക്ഷമായതോടെ വ്യോമയാന മേഖലയിൽ കടുത്ത പ്രതിസന്ധി തുടരുന്നു. നിരവധി വിമാന സർവീസുകൾ താളംതെറ്റി. 1,200ൽ അധികം വിമാന സർവീസുകൾ ഇന്നലെ മാത്രം നിർത്തലാക്കി. എയർട്രാഫിക് കൺട്രോളർമാർ കൂട്ടമായി അവധിയെടുത്തതോടെയാണ്‌ സർവീസുകൾ

തടി ഡിപ്പോയിൽ ഇ-ലേലം

ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ച്, വിവിധ വില്ലേജുകളിൽ നിന്നും വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ എത്തിച്ച തേക്ക്, വീട്ടി തടികൾ, ബില്ലറ്റ്, വിറക് എന്നിവ നവംബർ 12ന് ഓൺലൈനായി വിൽപന നടത്തുന്നു. ഇ-ലേലത്തിൽ പങ്കെടുക്കാൻ

ഫിസിക്കൽ സയൻസ് അധ്യാപക നിയമനം

പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്‍.ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി നവംബർ 10 രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണം. Facebook Twitter

കൂടിക്കാഴ്ച

ജി യു പി എസ് പുളിയാർമലയിൽ ഒഴിവുള്ള എൽ പി എസ് ടി തസ്തികയിലേക്ക് കൂടിക്കാഴ്ച 10-11-2025 തിങ്കൾ ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളിൽ നടത്തുന്നു ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി എത്തിച്ചേരണ്ടതാണ്. ഫോൺ :8075356726,

കൃഷിഭവനുകളിൽ ഇന്റേൺ നിയമനം

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവനുകളിൽ ഇന്റേൺ നിയമനം നടത്തുന്നു. 18നും 41നുമിടയിൽ പ്രായമുള്ള വി.എച്ച്.എസ്.ഇ കാർഷിക വിഷയ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍‌ക്കും കാർഷിക വിഷയയങ്ങളിലും ഓർഗാനിക് ഫാമിങിലും ഡിപ്ലോമയുള്ളവര്‍‌ക്കും അപേക്ഷ നൽകാം. www.keralaagriculture.gov.in

അഭിമുഖം

വാരാമ്പറ്റ ഗവ.ഹൈസ്ക്കൂളിൽ ഒഴിവുള്ള എച്ച്.എസ്.എ- സോഷ്യൽ സയൻസ് തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 10/11/2025 ന് തിങ്കളാഴ്ച്ച സ്ക്കൂൾ ഓഫിസിൽ വെച്ച് നടത്തപ്പെടുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിങ്കളാഴ്ച്ച 11.00 AM മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.