എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ പെന്‍ഷന്‍ മുടങ്ങിയവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് പുതുക്കാം. പ്രത്യേക മസ്റ്ററിങ്ങ് ക്യാമ്പ് കല്‍പ്പറ്റ ഇ.പി.എഫ് ഓഫീസില്‍ ജൂലായ് 30, 31 തീയ്യതികളില്‍ നടക്കും. മസ്റ്ററിങ്ങിന് ഹാജരാകുന്നവര്‍ ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ പാസ്സ്ബുക്ക്, പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡര്‍, ആധാറുമായ ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ 04936 204443

മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയിൽ
ബാവലി: ബാവലിയിൽ പോലീസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ മയക്കുമരുന്ന് ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിലായി. മണിപ്പൂർ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിൻസിപ്പൽ എസ്. ഐ എം.എ സനിലും,എസ്.ഐ







