എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നീധി ആപ്‌കെ നികാത്ത് സുവിധ സമാഗം ബോധവത്കരണ ക്യാമ്പ് നടത്തുന്നു. ജൂലായ് 29 ന് രാവിലെ 9 ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ബോധവത്കരണ ക്യാമ്പില്‍ അംഗങ്ങള്‍ തൊഴിലുടമകള്‍, പെന്‍ഷന്കാര്‍ പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും https://qrs.lylcifw12x പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തും ക്യാമ്പില്‍ പങ്കെടുക്കാം. ഫോണ്‍ 04936 204443

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം