അർജുൻ ദൗത്യം നീളും: കാലാവസ്ഥ അനുകൂലമാകുംവരെ കാത്തിരിക്കണമെന്ന് കളക്ടർ, പുഴയിലിറങ്ങാൻ സാഹചര്യമില്ലെന്ന് സൈന്യം

ബെം​ഗളൂരു: ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ നീളാൻ സാധ്യത. കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കണമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പറഞ്ഞു. നാവികർക്ക് സുരക്ഷിതമായി നദിയിൽ ഇറങ്ങാനുള്ള സാഹചര്യം ഉണ്ടാകണം. ഒഴുക്ക് രണ്ട് നോട്ടിൽ കൂടുതലാണെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാനാകില്ല. ഷിരൂർ ഉൾപ്പെടുന്ന ഉത്തര കന്നഡയിൽ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാത്തിരിക്കുക അല്ലാതെ മറ്റ് മാർ​ഗങ്ങളൊന്നുമില്ലെന്നും കാലാവസ്ഥ അനുകൂലമാകാതെ ഒന്നും ചെയ്യാനാകില്ലെന്നും കളക്ടർ വ്യക്തമാക്കി.

പുഴയിൽ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ട്രക്കിന്റെ സ്ഥാനമോ ക്യാബിനോ കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സൈന്യം ചൂണ്ടിക്കാട്ടി. ​ഗം​ഗാവലി പുഴയിൽ രാത്രിയും ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധന തുടരാനാണ് സൈന്യത്തിന്റെ തീരുമാനം. രാത്രി നടക്കുന്ന തെർമൽ സ്കാനിം​ഗിലും മനുഷ്യസാന്നിദ്ധ്യം കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും. അതേ സമയം നദിയിൽ നാലിടത്ത് ലോഹഭാ​ഗങ്ങൾ കണ്ടെത്തിയെന്ന് റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

അർജുൻ ദൗത്യം ദിവസങ്ങൾ നീണ്ടേക്കാമെന്നാണ് സൈന്യത്തിന്റെ അനുമാനം. ഏറ്റവും വലിയ ലോഹഭാഗത്തിന്‍റെ സിഗ്നൽ കിട്ടിയ ഇടം ആണ് ട്രക്കെന്ന് കണ്ടെത്തിയിരിക്കുന്നത്. സിഗ്നലുകൾ വച്ച് മാപ്പ് ചെയ്ത രൂപവും ഒരു ട്രക്കിന്‍റേതാണ്. ഐബോഡ്, റഡാർ, സോണാർ സിഗ്നലുകൾ ചേർത്ത് വച്ചും പരിശോധന നടത്തി. അത് എട്ട് മുതൽ 10 മീറ്റർ വരെ ആഴത്തിലാണ്, അതായത് കരയിൽ നിന്ന് ഏതാണ്ട് 60 മീറ്റർ ദൂരത്തിലാണ് ഇവയുള്ളത്.

അവിടെ താഴെയിറങ്ങി പരിശോധന നടത്തിയാൽ മാത്രമേ അത് എത്രത്തോളം മണ്ണിൽ പുതഞ്ഞിട്ടുണ്ടെന്ന് മനസ്സിലാകൂ. നിലവിലെ സാഹചര്യത്തിൽ ഡൈവിംഗിന് ഒരു സാധ്യതയുമില്ലെന്നും സൈന്യം വ്യക്തമാക്കുന്നു. ക്യാബിനോ ട്രക്കിന്‍റെ പൊസിഷനോ ഇപ്പോൾ കൃത്യമായി നിർണയിക്കാനായിട്ടില്ലെന്നും സൈന്യം വിശദമാക്കി.

മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയിൽ

ബാവലി: ബാവലിയിൽ പോലീസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ മയക്കുമരുന്ന് ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിലായി. മണിപ്പൂർ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിൻസിപ്പൽ എസ്. ഐ എം.എ സനിലും,എസ്.ഐ

കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കണം: പി.സി. തോമസ്

കൽപ്പറ്റ: വയനാട്ടിലെ കർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിഷേധമനോഭാവവും അവഗണനയും കാർഷികദ്രോഹ നടപടികളും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ എം.പിയുമായ അഡ്വ. പി.സി. തോമസ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം

അസാപ് കേരളയിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയില്‍ കില-അസിസ്റ്റന്റ് എന്‍ിനീയറിങ് കണ്‍സള്‍ട്ടന്റ്, കെ.എല്‍.ഡി.സി ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അപേക്ഷ

വാമൊഴി ചരിത്രം ഇനി മെമ്മറിപീഡിയയിൽ

തൃശൂർ: മലയാളത്തിൽ ആദ്യമായി ഓറൽ ഹിസ്റ്ററി ആർക്കൈവ് കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങളെ രേഖപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ‘ഓറൽ ഹിസ്റ്ററി’ (വാമൊഴി ചരിത്രം) ആർക്കൈവ് ആയ ‘മെമ്മറിപീഡിയ’ പ്രവർത്തനം ആരംഭിച്ചു. മെമ്മറിപീഡിയയുടെ ഔദ്യോഗിക ലോഞ്ചും ആദ്യഘട്ട അഭിമുഖങ്ങളുടെ

ടെന്‍ഡര്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ബയോമെട്രിക്/ ഐടി അറ്റന്റന്‍സ് റെക്കോര്‍ഡിങ് സിസ്റ്റം സ്ഥാപിക്കുന്നതിന് സ്ഥപനങ്ങള്‍/ വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 13 ന് വൈകിട്ട് അഞ്ചിനകം സബ് കളക്ടര്‍ ആന്‍ഡ് പ്രസിഡന്റ,

പെരുവക ശ്രീ മുത്തപ്പൻ മഠപ്പുര ക്ഷേത്രം തിരുവപ്പന മഹോത്സവത്തിന് തുടക്കം

മാനന്തവാടി പെരുവക ശ്രീ മുത്തപ്പൻ മഠപ്പുര ക്ഷേത്രം തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് ഗണപതി ഹോമവും കൊടിയേറ്റവും ബ്രഹ്മശ്രീ പെരുകമന ശ്രീ ശങ്കർ പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.ചടങ്ങുകൾക്ക് ക്ഷേത്രം മഠയനച്ചൻ ശ്രീ ശങ്കരൻ ക്ഷേത്രം പ്രസിഡണ്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.