സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതു ലക്ഷ്യമിട്ടുള്ള ബോധവല്‍ക്കരണ പരിപാടികള്‍ വയനാട് ജില്ലയില്‍ ശക്തമാക്കുമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വയനാട് ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് പ്രാദേശിക തലത്തില്‍ ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. ഓഗസ്റ്റ് മാസം മുതല്‍ പരിശീലനം ആരംഭിക്കും. ഗാര്‍ഹികപീഡന പരാതികളിന്‍മേല്‍ ജാഗ്രതാ സമിതികള്‍ക്ക് ഫലപ്രദമായി ഇടപെടാനാകും. എല്ലാ വിഭാഗം സ്ത്രീകളിലേക്കും കടന്ന് ചെല്ലാനും അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ ഒരു പരിധിവരെ പരിഹാരം ഉണ്ടാക്കാനും ജാഗ്രതാ സമിതികള്‍ക്കാകും. സ്ത്രീ സുരക്ഷാ നിയമം, സ്ത്രീപക്ഷ നിയമം സംബന്ധിച്ച് അവബോധം വളര്‍ത്തിയെടുക്കാന്‍ പഞ്ചായത്ത് തലത്തിലും ഉന്നതികള്‍, ഗ്രന്ഥശാലകള്‍, കോളജുകള്‍, സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ബോധവത്ക്കരണ പരിപാടികള്‍ നടത്തും. വയനാട് ജില്ലയില്‍ വളരെ കുറവ് പരാതികളാണ് കമ്മിഷന്റെ മുന്‍പിലെത്തുന്നത്. എവിടെ, എങ്ങനെ പരാതി നല്‍കണമെന്നുള്ള അറിവില്ലായ്മയാണ് ഇതിന് കാരണം. ആദിവാസി വിഭാഗക്കാരുടെ കുടുംബങ്ങളിലും നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. ഇവ പരിഹരിക്കന്‍ ഉന്നതികള്‍ കേന്ദ്രീകരിച്ച് ഇടപെടല്‍ നടത്തും. സ്ത്രീധന നിരോധന നിയമം സംബന്ധിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കും. വിവാഹപൂര്‍വ കൗണ്‍സലിംഗ് ഒരുക്കുമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. ജില്ലാതല അദാലത്തില്‍ മൂന്നു പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതി റിപ്പോര്‍ട്ടിനും 15 എണ്ണം അടുത്ത അദാലത്തിലേക്കും മാറ്റി. ആകെ 19 പരാതികള്‍ പരിഗണിച്ചു. അഡ്വ. മിനി മാത്യു, കൗണ്‍സലര്‍മാരായ ഷിനു ജോര്‍ജ്, റിയ റോസ് മേരി എന്നിവര്‍ പങ്കെടുത്തു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്