ബത്തേരി : അൽഫോൺസാ ആർട്സ് ആൻ്റ് സയൻസ് കോളേജിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇംഗ്ലീഷ് വിഭാഗവും കോളേജിലെ തന്നെ ഇൻ്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും സെർച്ച് പ്രമോഷൻ കൗൺസിലും സംയുക്തമായി ലാംഗ്വേജ്, ലിറ്ററേച്ചർ എന്നീ വിഷയങ്ങളിൽ ” ലാൻഗ് ലിറ്റ് ടെക് ” എന്ന പേരിൽ അന്തർദേശീയ ഏകദിന സെമിനാർ നടത്തി
കോളേജ് സ്ഥാപകനും മാനേജറുമായ റൈറ്റ് റവ. ഡോ: ജോസഫ് മാർ തോമസ് സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ: കെ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ: പ്രശാന്ത് വി.ജി. മുഖ്യപ്രഭാഷണം നടത്തി.
റിയാദിലെ ഷാക്ര യൂണിവേഴ്സിറ്റിയിലെ അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ: ഫഹീം.കെ, മോകേരി ഗവൺമെൻ്റ് കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ ഡോ: അരുൺ ലാൽ, ബംഗലൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ ഡോ: സൂര്യകിരൺ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷക വിദ്യാർത്ഥികൾ, അദ്ധ്യാപകർ, എന്നിവർ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. കേരളത്തിനകത്തും പുറത്തു നിന്നുമായി നൂറ്റമ്പതോളം വിദ്യാർത്ഥികളും ഗവേഷകരും അദ്ധ്യാപകരും സെമിനാറിൽ പങ്കെടുത്തു. മിഞ്ചത്ത ഗവൺമെൻ്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മുൻ അസിസ്റ്റൻ്റ് പ്രൊഫസർ ജോണി വടക്കേൽ മോഡറേറ്റർ ആയിരുന്നു. ബർസർ ഫാ. വിൻസൻ്റ് പുതുശ്ശേരി, വൈസ് പ്രിൻസിപ്പാൾ പ്രവീണ പ്രേമൻ, പി.ആർ. ഒ റോയി വർഗ്ഗീസ് , ഡോ. പി.എ. മത്തായി , അജ്ഞലി സി.കെ ധന്യ പി.എൻ. ജിഷ പി.കെ, ജീത സി , നിമിഷ ജയ കുമാർ ,സംഗീത ടി. എൻ, ഹണി ജോസഫ്, ജാസർ കെ. എഫ്, ഷെറിൻ എൻ വി എന്നിവർ സംസാരിച്ചു.