ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാനുളള ക്യുആര്‍ കോഡ് പിൻവലിച്ചു, യുപിഐ ഐഡി ഉപയോഗിക്കാം, നടപടി തട്ടിപ്പ് തടയാൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാൻ നിലവിലുണ്ടായിരുന്ന ക്യു ആര്‍ കോഡ് സംവിധാനം പിൻവലിച്ചു. തട്ടിപ്പുകൾക്കുള്ള സാധ്യത ഒഴിവാക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി പണം അയക്കാം. ഡൊണേഷന്‍ ഡോട്ട് സിഎംഡിആര്‍എഫ് ഡോട്ട് കേരള ഡോട്ട് ജിഒവി എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്.

പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനം വഴി വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനയ്ക്ക് ഉടന്‍ തന്നെ റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാം. യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിനുശേഷമേ റസീപ്റ്റ് ലഭിക്കൂ.

ഗതാഗത നിയന്ത്രണം

ബീനാച്ചി – പനമരം റോഡിലെ നടവയൽ മുതൽ പുഞ്ചവയൽ വരെയുള്ള പ്രദേശത്ത് രണ്ടാംഘട്ട ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ നടവയൽ അങ്ങാടി മുതൽ പുഞ്ചവയൽ വരെയുള്ള ഭാഗത്ത് ഡിസംബർ എട്ട് വരെ വാഹന ഗതാഗതം പൂർണമായി

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എള്ളുമന്ദം ഭാഗങ്ങളില്‍ നാളെ (ഡിസംബര്‍ 4) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter WhatsApp

പ്രൊഫഷണൽ സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു.

പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ ഭാര്യ/ മക്കൾ എന്നിവർക്കുള്ള പ്രൊഫഷണൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മറ്റ് സ്‍കോളർഷിപ്പുകൾ ലഭിക്കാത്തവർക്കാണ് അവസരം. അപേക്ഷകർ ഡിസംബർ 20നകം സർവീസ് പ്ലസ് പ്ലാറ്റ്ഫോം മുഖേനെ ഓൺലൈനായി അപേക്ഷ

യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ച കേസ്: ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി പിടിയില്‍

ബത്തേരി: യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി പിടിയില്‍. കുപ്പാടി, ആലക്കല്‍ വീട്ടില്‍, അശ്വിന്‍, നെന്മേനി, മാക്കുറ്റി, കൊളക്കാടന്‍ വീട്ടില്‍, കെ.എസ്. ആദില്‍(25) എന്നിവരെയാണ് ബത്തേരി എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള

പോലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെള്ളമുണ്ട: പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ്

കിടിലന്‍ കംബാക്കുമായി ബാഴ്‌സലോണ; ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി

ലാ ലിഗയില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ബാഴ്‌സലോണ. ഒരു ഗോളിന് മുന്നിട്ടുനിന്ന അത്‌ലറ്റികോയെ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്. ബാഴ്‌സയ്ക്ക് വേണ്ടി റാഫിഞ്ഞയും ഡാനി ഒല്‍മോയും ഫെറാന്‍ ടോറസും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.