ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സന്ദർശിച്ചു. പട്ടികജാതി പട്ടികവർഗ്ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളുവും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കൽപ്പറ്റ എസ്.ഡി.എം.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചതിന് ശേഷം ഉച്ചയോടെയാണ് ഇരുവരും ദുരന്ത ഭൂമിയിൽ എത്തിയത്. രക്ഷാപ്രവർത്തനത്തിൻ്റെയും ദുരന്തമേഖല ശുചീകരിക്കുന്നതിൻ്റെയും പുരോഗതി മന്ത്രിമാർ വിലയിരുത്തി.

എസ്. കെ. എസ്.എസ്. എഫ് അമ്പലവയൽ മേഖല ബഹുജന സമ്മേളനം സംഘടിപ്പിച്ചു.
അമ്പലവയൽ: സമസ്ത അന്താരാഷ്ട്ര സമ്മേളനത്തോട് അനുബന്ധിച്ച് എസ്. കെ. എസ്.എസ്. എഫ് അമ്പലവയൽ മേഖല ബഹുജന സമ്മേളനം സംഘടിപ്പിച്ചു. കേരള ജനതയുടെ സാമുദായിക സമുദ്ധാരണത്തിന് നേതൃത്വം നൽകിയ സമസ്തയുടെ അന്തരാഷ്ട്ര സമ്മേളനം വൻ വിജയമാക്കാൻ







