‘വയനാട് സന്ദര്‍ശിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍’; മോദിയെ കണ്ടെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: പ്രധാന മന്ത്രിയെ കണ്ട് വയനാട്ടിലെ അവസ്ഥ വിവരിച്ചുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരമാവധി സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കഴിഞ്ഞ ദിവസം യുപിയില്‍ താന്‍ പങ്കെടുത്ത പരിപാടിയില്‍ പിരിഞ്ഞുകിട്ടിയത് 5.10ലക്ഷം രൂപയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രധാനമന്ത്രി ഉടന്‍ വയനാട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇപ്പോള്‍ വയനാട് സന്ദര്‍ശിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാലാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് മുണ്ടക്കൈ ദുരന്ത ബാധിതരെ വിളിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് താക്കീതുമായി സര്‍ക്കാര്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്നും മനുഷ്യത്വമുള്ളവര്‍ ചെയ്യുന്ന കാര്യമല്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു.

‘ഉറ്റവരെ തേടുകയാണ് ക്യാമ്പിലെ ഓരാ മനുഷ്യരും. എന്തിനാണ് ക്യാമ്പില്‍ തന്നെ വന്നുകിടക്കുന്നത്. നിവൃത്തിയില്ലാത്തതുകൊണ്ടല്ലേ. അവരെ ചേര്‍ത്തുപിടിക്കേണ്ട സമയമല്ലേ ഇത്. ഒരു കൊള്ളയ്ക്കും ആരെയും വിധേയമാക്കില്ല. കേരളമാണിത്. സ്വകാര്യകമ്പനികള്‍ അവരുടെ നിയമാവലി അനുസരിച്ച് മുന്നോട്ട് പോകുന്നതില്‍ പ്രയാസമില്ല. എന്നാല്‍, മനുഷ്യത്വരഹിത നിലപാടുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല’, കെ രാജന്‍ പറഞ്ഞു.

എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ തന്നെ നേരിട്ട് വിളിക്കാം. ജില്ലാ കളക്ടറെയോ എഡിഎമ്മിനെയോ വിളിക്കാം. പേടിപ്പിച്ച് പിരിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും പാവപ്പെട്ടവരെ ദ്രോഹിക്കാന്‍ ഒരു കമ്പനികളെയും അനുവദിക്കില്ലെന്നും കെ രാജന്‍ പറഞ്ഞു.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.