എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സർക്കാർ; അബദ്ധത്തിൽ പോലും ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്

മുംബൈ: സ്റ്റേറ്റ് ബാങ്കിൻ്റെ സന്ദേശമെന്ന രീതിയിൽ ഉപഭോക്താക്കളിലേക്ക് എത്തുന്ന ചില സന്ദേശങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി, ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ്. എസ്ബിഐ റിവാർഡ് പോയിൻ്റുകൾ വീണ്ടെടുക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ എസ്എംഎസ്, വാട്ട്‌സ്ആപ്പ് എന്നിവ വഴി സന്ദേശങ്ങൾ അയക്കുന്നുണ്ടെന്ന് മുമ്പ് പിഐബി റിപ്പോർട്ട് ചെയ്തിരുന്നു.

എസ്‌ബിഐ ഒരിക്കലും ലിങ്കുകളോ മറ്റ് റിവാർഡുകളോ എസ്എംഎസ് വഴിയോ വാട്ട്‌സ്ആപ്പ് വഴിയോ അയയ്‌ക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്, അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അറിയാത്ത ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

“സൂക്ഷിക്കുക! എസ്ബിഐ റിവാർഡുകൾ റിഡീം ചെയ്യാൻ ഒരു ഫയൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു സന്ദേശം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ എസ്ബിഐ ഒരിക്കലും എസ്എംഎസ്/ വാട്സ്ആപ് വഴി ലിങ്കുകളോ ഫയലുകളോ അയയ്‌ക്കില്ല, അജ്ഞാത ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്,” എന്ന് പിഐബി പോസ്റ്റ് ചെയ്തിട്ടുണ്ട്.

തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികൾ ഇതാ;

* നിങ്ങൾക്ക് അറിയാത്ത നമ്പറുകളിൽ നിന്നും വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ നൽകുയോ ചെയ്യരുത്.
* യഥാർത്ഥ യുആർഎൽ പരിശോധിക്കാൻ ക്ലിക്ക് ചെയ്യാതെ ലിങ്കുകൾക്ക് മുകളിൽ സ്ക്രോൾ ചെയ്യുക.
* പരിചിതമല്ലാത്തതോ അക്ഷരത്തെറ്റുള്ളതോ ആയ സന്ദേശങ്ങൾ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
* പാസ്‌വേഡുകളോ ക്രെഡിറ്റ് കാർഡ് നമ്പറുകളോ വ്യക്തിഗത വിവരങ്ങളോ എസ്എംഎസ് വഴി പങ്കിടുന്നത് ഒഴിവാക്കുക
* രണ്ട് തവണയുള്ള വെരിഫിക്കേഷൻ എന്ന ഓപ്‌ഷൻ ഓൺ ചെയ്തിടുക, ഇത് നിങ്ങളുടെ അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്നു.
* സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക. പബ്ലിക് വൈഫൈ നെറ്റ്‌വർക്കുകൾ സുരക്ഷിതമല്ലാത്തതിനാൽ ഇതുവഴി വിവരങ്ങൾ ചോർത്തുന്നത് ഹാക്കർമാർക്ക് എളുപ്പമാണ്.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.