കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ഖജനാവിലേക്ക് റിലയൻസ് നൽകിയ വരുമാനം 1.86 ലക്ഷം കോടി രൂപ; ആറു വർഷത്തിനിടെ വിവിധ നികുതിയനങ്ങളിലായി നൽകിയ തുക പത്ത് ലക്ഷം കോടി രൂപ

ഇന്ത്യൻ ഖജനാവിലേക്ക് 1.86 ട്രില്യണ്‍ രൂപ വരുമാനം നല്‍കി റിലയന്‍സ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സര്‍ക്കാരിന് വരുമാനമായി നല്‍കിയത് 10 ട്രില്യണ്‍ രൂപയാണ്. തുടര്‍ച്ചയായി ആറാം വര്‍ഷവും ദേശീയ ഖജനാവിലേക്കുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തിയിരിക്കുന്നു. 2023-24ല്‍ സര്‍ക്കാര്‍ ഖജനാവിലേക്കുള്ള റിലയന്‍സിന്റെ വിഹിതം 1.86 ട്രില്യണ്‍ രൂപയായി ഉയര്‍ന്നുവെന്ന് കമ്ബനി പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഷ്ട്ര നിര്‍മ്മാണത്തിനായി ഇത്രയും വലിയ സംഭാവന നല്‍കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വ്യക്തമാക്കി. ദേശീയ ഖജനാവിലേക്ക് ഏറ്റവും വലിയ സംഭാവന നല്‍കുന്ന കമ്ബനികളില്‍ രാജ്യത്ത് മുന്‍നിരയിലുണ്ട് മുകേഷ് അംബാനി നയിക്കുന്ന ബിസിനസ് ഗ്രൂപ്പ്. ദേശീയ ഖജനാവിലേക്കുള്ള റിലയന്‍സിന്റെ വിഹിതം 2023 സാമ്ബത്തിക വര്‍ഷത്തില്‍ 177,173 കോടി രൂപയില്‍ നിന്നാണ് 2024 സാമ്ബത്തിക വര്‍ഷത്തില്‍ 186,440 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ, അതായത് 2018 സാമ്ബത്തിക വര്‍ഷം മുതല്‍ 2024 സാമ്ബത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സര്‍ക്കാരിലേക്ക് വിവിധ നികുതിയനങ്ങളിലായി നല്‍കിയ വരുമാനം 10 ലക്ഷം കോടി രൂപ കവിഞ്ഞു. 2018 സാമ്ബത്തിക വര്‍ഷത്തില്‍ 86,942 കോടി രൂപയാണ് റിലയന്‍സ് നല്‍കിയത്. ഇത് 2019 സാമ്ബത്തിക വര്‍ഷത്തില്‍ 1,16,251 രൂപയായും 2020 സാമ്ബത്തിക വര്‍ഷത്തില്‍ 1,15,461 രൂപയായും 2021 സാമ്ബത്തിക വര്‍ഷത്തില്‍ 1,35,468 രൂപയായും 2022 സാമ്ബത്തിക വര്‍ഷത്തില്‍ 1,88,012 രൂപയായുമായാണ് ഉയര്‍ന്നത്.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.