മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ടീം തവി ഞ്ഞാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 19 ലിറ്റർ ചാരായവും, 200 ലിറ്റർ വാഷുമായി യുവാവിനെ കസ്റ്റ ഡിയിൽ എടുത്തു. തവിഞ്ഞാൽ പഞ്ചായത്തിലെ കാബെ ട്ടി സ്വദേശി പുളിമൂല വീട്ടിൽ അജീഷിനെ (ബിജു പി.ആർ 30) എക്സൈസ് കസ്റ്റഡിയിലെടുത്തത്. വെൺമണി കേ ന്ദ്രീകരിച്ച് വൻതോതിൽ ചാരായം വാറ്റി വിൽക്കുന്നു എന്ന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടി യിലായത്. സ്വന്തമായി വാറ്റിയെടുക്കുന്ന ചാരായം വാ ളാട്, ഒരപ്പ്, തവിഞ്ഞാൽ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ് ക്കായി ഇയാൾ എത്തിച്ച് നൽകിയിരുന്നു. ലിറ്ററിന് 600 രൂപ നിരക്കിലാണ് ചാരായം വില്പന നടത്തിയിരുന്നത്. ഓണത്തോടനുബന്ധിച്ച് പരിശോധനകൾ എക്സൈസ് കർശനമാക്കി.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







