കഞ്ചാവുമായി ഒരാൾ പിടിയിൽ. പനമരം ചങ്ങാടക്കടവ്
പരക്കുനിയിൽ മനോജിനെയാണ് പനമരം എസ് ഐ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഞ്ചാവ്
വിൽപന നടത്താൻ ഉപയോഗിച്ച വാനും 3800 രൂപയുംപിടിച്ചെടുത്തു. രണ്ട് മാസം മുമ്പ് മനോജിനെയും ഭാര്യയെ
യും ഇതേ കേസിൽ അറസ്സ് ചെയ്‌തിരുന്നു. ജാമ്യത്തിലിറ
ങ്ങിയ ശേഷവും കഞ്ചാവ് വിൽപ്പന തുടരുന്നതിനി ടെ
യാണ് വീണ്ടും പിടിയിലായത്. ഹോൾസൈലായും ചില്ലറ
വിൽപന നടത്തുന്നവരിൽ പ്രധാന കണ്ണിയാണ് മനോജ്.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







