ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 11 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 328 കുടുംബങ്ങളിലെ 376 പുരുഷന്‍മാരും 356 സ്ത്രീകളും 243 കുട്ടികളും ഉള്‍പ്പെടെ 975 പേരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന്റെ ഭാഗമായി 8 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.