പ്രവാസികളുടെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; കേരളത്തിന് സ്വന്തം വിമാനം,അൽഹിന്ദ് എയറിന് കേന്ദ്രാനുമതി

കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിൽ നിന്നുള്ള വിമാന കമ്പനിയ്ക്ക് അനുമതി. കേരളം ആസ്ഥാനമാക്കിയുള്ള അൽഹിന്ദ് എയറിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ദേശീയ മാധ്യമമായ സിഎൻബിസി 18 റിപ്പോർട്ട് ചെയ്തു. അൽഹിന്ദ് ​ഗ്രൂപ്പാണ് അൽഹിന്ദ് എയർ എന്ന പേരിലുള്ള വിമാന കമ്പനി സ്ഥാപിക്കുന്നത്. മൂന്ന്‌ എടിആര്‍ 72 വിമാനങ്ങളുപയോഗിച്ച് ആഭ്യന്തര, പ്രാദേശിക കമ്യൂട്ടര്‍ എയര്‍ലൈനായി ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഈ വർഷം അവസാനത്തോടെ സർവീസ് പ്രവർത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സർവീസ് ആരംഭിച്ച് രണ്ട് വർഷത്തിന് ശേഷം 20 വിമാനങ്ങൾ കൂടി കമ്പനി വാങ്ങുമെന്നാണ് റിപ്പോർട്ടിൽ പറയുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരിക്കും സർവീസ് നടത്തുക. തുടക്കത്തിലെ സർവീസ് കൊച്ചി, തിരുവനന്തപുരം, ബെം​ഗളൂരു, ചെന്നൈ നഗരങ്ങളിലേക്കായിരിക്കും. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളായിരിക്കും അൽഹിന്ദ് നടത്തുക. പിന്നീട് ഘട്ടം ഘട്ടമായി രാജ്യാന്തര തലത്തിലേക്കും അഖിലേന്ത്യാ തലത്തിലേക്കും സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തിന് സ്വന്തമായി ഒരു വിമാനം വേണമെന്ന പ്രവാസികളുടെ സ്വപ്നമായിരിക്കും അൽഹിന്ദ് എയർ പ്രവർത്തനം ആരംഭിക്കുന്നതോടെ യാഥാർത്ഥ്യമാവുക. വിമാനകമ്പനിയുടെ പകൽകൊള്ള തങ്ങാനാവുന്നതിലും അപ്പുറം ആയിക്കഴിഞ്ഞു. അവധിക്കാലത്തും സീസണൽ വേളയിലും ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് പ്രവാസികൾ കേരളത്തിന് സ്വന്തമായി വിമാനം കമ്പനി വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

ഉന്നത വിജയം നേടിയവരെ ആദരിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം

ജെറിയാട്രിക് കെയർ ഡിപ്ലോമ പ്രവേശനം

മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം. ആറ് മാസമാണ് കോഴ്സ് കാലാവധി. മുതിർന്നവരുടെ പരിചരണത്തിന്

എക്യുമെനിക്കൽ ബൈബിൾ കൺവെൻഷൻ്റെ നാമകരണ പ്രഖ്യാപനം നടത്തി

മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടി സംഘടിപ്പിക്കുന്ന ബൈബിൾ കൺവെൻഷന്റെ നാമകരണം നടത്തി . കണിയാരം സെൻ്റ് ജോസഫ് കത്തീഡ്രൽ നടന്ന ചടങ്ങിൽ ഇ സി എഫ് വൈസ് പ്രസിഡൻ്റ് ഫാ. തോമസ് തൊണ്ടിയിൽ

അനധികൃതമായി സൂക്ഷിച്ച 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു.

വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേത്യത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സംഘം കൈതപ്പൊയിലിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും

“ഹെവൻസ് ഡാർലിങ്ങ്” വിബിഎസ് ഗംഭീരമായി സമാപിച്ചു.

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ ദ അനോയിന്റഡ് ജെനെറേഷൻ (റ്റാഗ്) &ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കിയ ഹെവൻസ് ഡാർലിങ്ങ് വി. ബി.എസ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി

എം ആര്‍ എസില്‍ ആറാം ക്ലാസില്‍ സീറ്റൊഴിവ്

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ വയനാട് ജില്ലയില്‍ മാനന്തവാടി നല്ലൂര്‍നാട് പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2026-2027 അധ്യയനവര്‍ഷം ആറാം ക്ലാസ്സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പട്ടിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.