വയനാട് എക്സൈസ് എൻഫോഴ് സ്മെന്റ് & ആന്റി നർ ക്കോട്ടിക് സ്പെഷൽ സ്‌ക്വാഡും എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.സി ഷിജുവും സംഘവും നടവയലിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂ ക്ഷിച്ച 13 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നടവയൽ വടക്കേലിൽ വീട്ടിൽ വി.റ്റി ബാബു (62) വിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ അബ്‌കാരി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വയനാട് ഇ.ഐ & ബി പ്രിവന്റീവ് ഓഫീ സർ അനിൽകുമാർ, വിജിത്, സിവിൽ എക്സൈസ് ഓഫീസർ മാരായ സനൂപ്, അർജുൻ, ഷിനോജ്, വനിതാ സിവിൽ എക് സൈസ്ഓഫീസർ അശ്വതി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

ഉന്നത വിജയം നേടിയവരെ ആദരിച്ചു
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം







