കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ (KSTA)യുടെ മുപ്പതാമത് കാട്ടിക്കുളം ബ്രാഞ്ച് സമ്മേളനം ഓൺലൈനായി നടന്നു. ബ്രാഞ്ച് പ്രസിഡന്റ് പി. വി ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി പി.ജെ. ബിനേഷ് ഉദ്ഘടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.ബിജു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ഷംല ഷാജി സ്വാഗതവും സ
സീമ ടി. കെ രക്തസാക്ഷി പ്രമേയവും സജിത.
സി.കെ അനുശോചന പ്രമേയവും ബ്രാഞ്ച് സെക്രട്ടറി അപർണ.കെ റെജി പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. മിനി പി, രശ്മി വി എസ്., സിമിൽ കെ ബി, ഗിരിജ പി എ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ശാലിനി കെ.വി പ്രമേയം അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പി. വി. ജയകുമാർ (ബ്രാഞ്ച് പ്രസിഡന്റ് )അപർണ.കെ റെജി (ബ്രാഞ്ച് സെക്രട്ടറി),ഷജിന സിമിൽ (വനിത കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും