തരിയോട് ഗ്രാമ പഞ്ചായത്തിലെ ശാന്തി നഗർ കോളനിയിലെ ഉണ്ണിയുടെ കുടുംബം സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു വീടില്ലാതെ കഷ്ടപ്പെടാൻ തുടങ്ങിയിട്ട് 9 വർഷത്തോളമായി.
5 പെൺമക്കളെയും കൊണ്ട് എങ്ങോട്ട് പോകുമെന്നറിയാതെ കഴിയുകയാണിവർ.
ഏത് നിമിഷവും പൊളിഞ്ഞു വീഴാവുന്ന തരത്തിലാണ് വീടിൻ്റെ അവസ്ഥ. എല്ലാവർക്കും കഴിയാൻ സൗകര്യമില്ലാത്തതിനാൽ രണ്ട് മക്കൾ അടുത്തായി ഒരു പായ വലിച്ചു കെട്ടി അതിലാണ് കിടന്നുറങ്ങുന്നത്.
മഴ പെയ്താൽ ചോർന്നൊലിക്കുന്ന അടുക്കള വാതിൽ പോലുമില്ലാത്ത ഒരു ചെറ്റ കുടിലിനുള്ളിൽ ജീവിതം കഴിച്ചു കൂട്ടുകയാണിവർ.
നിരവധി പരാതികളും അപേക്ഷകളും സമർപ്പിച്ചിട്ടും അധികാരികൾ ഇവർക്കു നേരെ കണ്ണടക്കുകയാണ്.
എത്രയും വേഗത്തിൽ തങ്ങളുടെ ഈ ദയനീയാവസ്ഥയ്ക്ക് ഒരു ശാശ്വത പരിഹാരം കാണണമെന്നാണ് നിരാലംബരായ ഈ കുടുംബത്തിൻ്റെ ആവശ്യം.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും