വയനാട് ജില്ലയില്‍ ഇന്ന് (25.11.20) 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 71 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 233 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. 6 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമായി എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10001 ആയി. 8734 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 68 മരണം. നിലവില്‍ 1199 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 588 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

സംസ്‌ഥാന ഗണിതശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി ജി.എച്ച്.എസ്.എസ്. മൂലങ്കാവ്
മൂലങ്കാവ് : പാലക്കാട് വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ എ ഗ്രേഡോട് കൂടി മൂന്നാം സ്ഥാനം നേടിയ മേബിൾ മേജോ , നമ്പർ ചാർട്ടിൽ എ ഗ്രേഡോട്







