അവസരം കിട്ടാത്തവരും ആരോപണവുമായി വരും, എല്ലാം പുറത്തുവരാൻ അന്വേഷണം വേണം: മണിയൻപിള്ള രാജു

തിരുവനന്തപുരം: നടി മിനു മുനീർ ആരോപണവുമായി രംഗത്ത് എത്തിയതിന് പിന്നാലെ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. ആരോപണം ധാരാളം വരും. പണം തട്ടാൻ വേണ്ടിയും അവസരം കിട്ടാത്തത്തിൽ ദേഷ്യമുള്ളവരും അടക്കം ആരോപണവുമായി വരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരോപണങ്ങളുടെ യഥാ‍ർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിൽ മിന്നുവിനൊപ്പം അഭിനയിച്ചിട്ടുണ്ട്. തനിക്ക് എതിരായ ആരോപണം തെറ്റാണ്. ഞാൻ തെറ്റുകാരൻ ആണെങ്കിൽ എന്നെയും ശിക്ഷിക്കണം. എല്ലാ ആരോപണങ്ങളും സർക്കാർ അന്വേഷിക്കട്ടെയെന്നും വഴിവിട്ട രീതിയിൽ അമ്മയിൽ അംഗത്വം എടുക്കാൻ സാധിക്കില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.

നടന്മാരായ മുകേഷിനും ജയസൂര്യക്കും ഇടവേള ബാബുവും അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണവുമായാണ് നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച ശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു.

താഴികക്കുടം പ്രതിഷ്‌ഠിച്ചു.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

‘യൂണിഫോം ഒഴിവാക്കുക, കുട്ടികൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ’, പരിശീലനം പത്തര വരെ മതിയെന്നും ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്,

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ

ഓർമ്മപെരുന്നാൾ സമാപിച്ചു.

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി

പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.