യുപിഐ പോലെ ഇനി യുഎല്‍ഐ; വായ്പ ലഭിക്കും മിനിറ്റുകൾക്കുള്ളിൽ, ചരിത്രം കുറിക്കാൻ ആർബിഐ

പണം അയയ്ക്കുന്നതിലും സ്വീകരിക്കുന്നതിലും വിപ്ലവം സൃഷ്ടിച്ച ഒന്നാണ് യുപിഐ അഥവാ യുണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ്. നിമിഷങ്ങള്‍ക്കകം പണമിടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിന് യുപിഐ സഹായിക്കുന്നു. സമാനമായ രീതിയില്‍ വായ്പകള്‍ ലഭിക്കുന്ന സംവിധാനം ഉണ്ടെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ?.. എങ്കില്‍ ഇതാ ആര്‍ബിഐ ഇത്തരത്തിലൊരു സേവനം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. അധികം വൈകാതെ യുണിഫൈഡ് ലെന്‍ഡിംഗ് ഇന്‍റര്‍ഫേസ് അഥവാ യുഎല്‍ഐ പ്രവര്‍ത്തന സജ്ജമാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

പരീക്ഷണാടിസ്ഥാനത്തിൽ യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ് പ്രവർത്തനം കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർബിഐ രാജ്യവ്യാപകമായി യുഎൽഐ പുറത്തിറക്കാൻ തീരുമാനിച്ചത്. യുപിഐ പേയ്‌മെന്റ് സംവിധാനം രൂപാന്തരപ്പെടുത്തിയത് പോലെ, ഇന്ത്യയിലെ വായ്പാ രംഗം മാറ്റി മറിക്കുന്നതിൽ യുഎൽഐ വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ആൻഡ് എമർജിംഗ് ടെക്നോളജീസ് സംബന്ധിച്ച ആഗോള സമ്മേളനത്തിൽ ആർബിഐ ഗവർണർ പറഞ്ഞു.

ഭൂരേഖകൾ ഉൾപ്പെടെ വിവിധ രേഖകൾ വായ്പ നൽകുന്നവരിലേക്ക് ഡിജിറ്റൽ ആയി ലഭ്യമാക്കുക വഴി യുഎൽഐ പ്ലാറ്റ്‌ഫോമിലൂടെ വായ്പ അതിവേഗം ലഭ്യമാക്കുന്നതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കർഷകർക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും വായ്പാ ലഭ്യത ഉറപ്പാക്കും. ആർബിഐയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് (ആർബിഐഎച്ച്) വഴിയാണ് യുഎൽഐ വികസിപ്പിച്ചത്. ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ണമായി ഡിജിറ്റൽ ആക്കുക ലക്ഷ്യത്തിന്റെ ഭാഗമായാണ് ആർബിഐയുടെ ഈ പദ്ധതി.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.