പരിസ്ഥിതിലോല മേഖല – വിജ്ഞാപനം പിൻവലിക്കണം. കത്തോലിക്കാ കോൺഗ്രസ് – മാനന്തവാടി രൂപത

കൽപ്പറ്റ: പരിസ്ഥിതി ലോല മേഖല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം കേരളത്തിലെ കർഷകരെയും കൃഷിയെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നതാണെന്നും, കേരളത്തിലെ 123 വില്ലേജുകളെയും പൂർണമായും പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത നേതൃ സമ്മേളനം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു .പുഞ്ചിരിമട്ടം ഉരുൾപൊട്ടലിന്റെ മറവിൽ കേന്ദ്ര ഗവൺമെൻറ് നിഗൂഡമായി പരിസ്ഥിതി മേഖലയുടെ കാര്യത്തിൽ ധൃതഗതിയിലുള്ള നിയമനിർമ്മാണത്തിന് മുതിരുന്നത് പ്രതിഷേധമാണ്. മനുഷ്യൻ്റെ ഇടപെടൽ ഒട്ടും ഇല്ലാത്ത സ്ഥലത്ത് നടന്ന ദാരുണ സംഭവത്തിന്റെ മറവിൽ കേരളത്തിലെ 123 വില്ലേജുകളിലെ ജനത ജീവി തന്നെ ദുസ്സഹമാക്കുന്ന നിയമനിർമാണത്തിനെതിരെ കേരളത്തിലെ കർഷകരെ അണിനിരത്തി സഹന സമരത്തിന് നേതൃത്വം കൊടുക്കുകയും നിയമപരമായി നേരിടുകയും ചെയ്യുവാൻ യോഗം തീരുമാനിച്ചു.
കത്തോലിക്ക കോൺഗ്രസ് രൂപത നേതൃ സംഗമവും ഗ്ലോബൽ നേതാക്കൾക്ക് സ്വീകരണവും സെപ്റ്റംബർ 13 ,14 തീയതികളിൽ കൽപ്പറ്റ ഡി പോൾ ഓഡിറ്റോറിയത്തിൽ നടത്തുവാനും യോഗം തീരുമാനിച്ചു .സംഗമത്തിൻ്റെ നടത്തിപ്പിനായി കൽപ്പറ്റ ഫൊറോന വികാരി റവ ഫാ. ജോഷി പെരിയപുറം ചെയർമാനും ഫാ.ടോമി പുത്തൻപുര വർക്കിംഗ് ചെയർമാനും ശ്രീ സജി ഫിലിപ്പ് ജനറൽ കൺവീനറും ജോൺസൺ കുറ്റിക്കാട്ടിൽ കൺവീനറുംആയി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു .
കൽപ്പറ്റ ഡി പോൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കൽപ്പറ്റ ഫൊറോന വികാരി ഫാ.ജോഷി പെരിയപുറം ഉദ്ഘാടനം ചെയ്തു .രൂപത പ്രസിഡൻ്റ് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു .രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ ,ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ , ഫാ. ടോമി പുത്തൻപുര , ഗ്ലോബൽ വൈസ് പ്രസിഡണ്ട് സാജു കൊല്ലപ്പള്ളി , സന്ദി ഫിലിപ്പ്, സാജു പുലിക്കോട്ടിൽ ,തോമസ് പട്ടമന, ജിൽസ് മൈക്കൽ, സജി ഇരിട്ടമുണ്ടക്കൽ , ജോൺസൺ കുറ്റിക്കാട്ടിൽ ,അന്നക്കുട്ടി ഉണ്ണിപ്പിള്ളി ,ബീന ജോസ്, ലൗലി ഇല്ലിക്കൽ, മോളി മമ്മൂട്ടിൽ എന്നിവർ പ്രസംഗിച്ചു .

താഴികക്കുടം പ്രതിഷ്‌ഠിച്ചു.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

‘യൂണിഫോം ഒഴിവാക്കുക, കുട്ടികൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ’, പരിശീലനം പത്തര വരെ മതിയെന്നും ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്,

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ

ഓർമ്മപെരുന്നാൾ സമാപിച്ചു.

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി

പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.