കാലാവസ്ഥ അനുകൂലമായതിനാല്‍ ആനടിക്കാപ്പ്- സൂചിപ്പാറ മേഖലയില്‍ തിരച്ചില്‍ തുടരുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ കളക്ട്രേറ്റില്‍ പറഞ്ഞു. ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും തിരച്ചില്‍ നടത്തുക. ജനങ്ങളുടെ സംശയവും ആശങ്കയും പൂര്‍ണമായും തീരുന്നത് വരെ തിരിച്ചില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ദുരന്താനന്തര ആവശ്യങ്ങള്‍ കണക്കാക്കുന്നതിന് പഠനം നടത്താനെത്തിയ വിദഗ്ധ സംഘത്തോടൊപ്പം മന്ത്രി എ.കെ ശശീന്ദ്രനും ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചു. വിവിധ മേഖലകളിലായി സംഘം നടത്തുന്ന പഠന പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരിട്ടുകണ്ട് വിലയിരുത്തി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്