ഒറ്റ ചാർജിൽ കാസ‍‍ർകോട് ടു തിരുവനന്തപുരം! ടാറ്റയുടെ കട പൂട്ടിക്കുമോ മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ?

ഇന്ത്യൻ ഇലക്ട്രിക്ക് വാഹന വിപണിയിലെ മുടിചൂടാമന്നനാണ് നിലവിൽ ടാറ്റാ മോട്ടോഴ്സ്. സെഗ്മെന്‍റിൽ ആധിപത്യം പുല‍‍ർത്തുന്നത് ടാറ്റാ മോട്ടോഴ്സാണ്. എന്നാൽ ഈ വിഭാഗത്തിലേക്ക് കാലെടുത്ത് വയ്ക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. 2023 ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി ഇവിഎക്‌സ് ഇലക്ട്രിക് എസ്‌യുവിയെ ആദ്യമായി അവതരിപ്പിച്ചത്. ഇതിനുശേഷം, കഴിഞ്ഞ വർഷം ജപ്പാൻ മൊബിലിറ്റി ഷോയിൽ ഒരു നവീകരിച്ച മോഡൽ കമ്പനി വെളിപ്പെടുത്തി. ഈ കാറിൻ്റെ പ്രൊഡക്ഷൻ മോഡൽ ഇപ്പോൾ മാരുതി തയ്യാറാക്കിയിട്ടുണ്ട്. ഈ ഇലക്ട്രിക് കാറിൻ്റെ വിശദാംശങ്ങൾ വിശദമായി അറിയാം.

മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് കാർ
2025ൽ ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ പുതിയ പ്രൊഡക്ഷൻ മോഡൽ സുസുക്കി ഇവിഎക്‌സ് പ്രദർശിപ്പിക്കും. ഇതിനുശേഷം യൂറോപ്യൻ വിപണിയിൽ ആദ്യം അവതരിപ്പിക്കും. ഇതിന് ശേഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഈ രണ്ട് മോഡലുകളും 2025 ൻ്റെ ആദ്യ പകുതിയിൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. മാരുതി സുസുക്കിയുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ഓഫറായ eVX, ഇടത്തരം ഇലക്ട്രിക് എസ്‌യുവി സെഗ്‌മെൻ്റിൽ ഹോണ്ട എലിവേറ്റ് ഇവി, എംജി ഇസെഡ് എസ് ഇവി എന്നിവയ്‌ക്കൊപ്പം ടാറ്റ കർവ് ഇവി പോലുള്ള മോഡലുകളുമായും മത്സരിക്കും.

60kWh ബാറ്ററി പാക്ക്
2025 ഇവിഎക്‌സിൻ്റെ സാങ്കേതിക സവിശേഷതകൾ മാരുതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, 60kWh ബാറ്ററി പാക്കിനൊപ്പം ഇത് ജോടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം മുൻ ചക്രങ്ങൾക്ക് പവർ നൽകുന്നതിനായി ഒരൊറ്റ ഇലക്ട്രിക് മോട്ടോറും. ഈ പവർട്രെയിൻ പൂർണമായി ചാർജ് ചെയ്താൽ 550 കിലോമീറ്റർ സഞ്ചരിക്കും.

എന്തായിരിക്കും സവിശേഷതകൾ?
പുതിയ ഇവിഎക്സിൽ വിഭജിച്ച എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ അലോയ് വീലുകൾ, സി-പില്ലർ ഘടിപ്പിച്ച റിയർ ഡോർ ഹാൻഡിൽ, ഇലക്ട്രിക്ക് അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റ്, ടു-സ്പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ഫ്ലോട്ടിംഗ് സെൻ്റർ കൺസോൾ, ഡ്രൈവ് മോഡുകൾ തുടങ്ങിയ പ്രത്യേകതകൾ ലഭിക്കുന്നു. ഒരു റോട്ടറി ഡയൽ പോലുള്ള ഫീച്ചറുകളും വാഹനത്തിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ.

ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയവരാണോ? ശ്രദ്ധിക്കൂ എംവിഡി ഓഫർ; പിഴകൾ പകുതി തുകയ്ക്ക് തീർപ്പാക്കാം, അദാലത്ത് ഏപ്രിൽ 27 മുതൽ

ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ പകുതി തുകയ്ക്ക് തീർപ്പാക്കാനുള്ള അവസരം ഒരുക്കി മോട്ടോർ വാഹന വകുപ്പിന്റെ അമ്നസ്റ്റി സ്കീം 2026. പദ്ധതി പ്രകാരം പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ച് കേസുകൾ അവസാനിപ്പിക്കാം.

മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്

മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ

സ്വകാര്യബസും കാറും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

അപകടം ബത്തേരി മൈസൂർ റോഡിൽ എടത്തറ ഓഡിറ്റോറിയത്തിന് സമീപം. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. Facebook Twitter WhatsApp

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ദേവസ്യ കവല, മൂളിത്തോട്, അഞ്ചാം പീടിക പ്രദേശങ്ങളില്‍ നാളെ (ഏപ്രില്‍ 24) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.