‘ആരോടും പറയില്ല, സ്വഭാവികമായി സംഭവിക്കും!’; വിരമിക്കലിനെ കുറിച്ച് മനസ്സ് തുറന്ന് റൊണാള്‍ഡോ

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. പോര്‍ച്ചുഗലിൻ്റെ കോച്ചായി 39കാരനായ താരം രാജ്യത്തിനും ക്ലബ്ബിനും വേണ്ടി മിന്നും പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതിനുശേഷം ദേശീയ ടീമിന്റെ പരിശീലകനായി റൊണാള്‍ഡോ എത്തുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിച്ചിരുന്നു. ഇപ്പോള്‍ തന്റെ വിരമിക്കലിനെ കുറിച്ച് പ്രതികരിച്ച് റൊണാള്‍ഡോ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

‘പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കുമെന്ന കാര്യം ഞാന്‍ ആരോടും മുന്‍കൂട്ടി പറയില്ല. അത് വളരെ സ്വാഭാവികമായുള്ള തീരുമാനമായിരിക്കും. ഒരുപാട് ചിന്തിച്ചുമാത്രം എടുക്കുന്ന തീരുമാനവുമായിരിക്കും അത്. പക്ഷേ ഇപ്പോള്‍ എനിക്ക് വരും മത്സരങ്ങളില്‍ പോര്‍ച്ചുഗലിനെ വിജയത്തിലേക്ക് നയിക്കുകയാണ് വേണ്ടത്. നാഷന്‍സ് ലീഗാണ് ഇനി ഞങ്ങള്‍ക്കുമുന്നിലുള്ളത്’, നൗ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോ മനസ് തുറന്നത്.

‘യൂണിഫോം ഒഴിവാക്കുക, കുട്ടികൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ’, പരിശീലനം പത്തര വരെ മതിയെന്നും ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്,

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ

ഓർമ്മപെരുന്നാൾ സമാപിച്ചു.

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി

പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ

ഫോട്ടോഗ്രാഫി, വീഡിയോ പരിശീലനം

കല്‍പറ്റ പുത്തൂര്‍വയലിലുള്ള എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഏപ്രില്‍ 28ന് ആരംഭിക്കുന്ന സൗജന്യ ഫോട്ടോഗ്രാഫി ആന്റ് വീഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 31 ദിവസത്തെ കോഴ്‌സിലേക്ക് 18നും 50 നുമിടയില്‍ പ്രായമുള്ള തൊഴില്‍

ജല വിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കീഴിലുള്ള പൂതാടി മാത്തൂര്‍വയല്‍ പമ്പിങ് സ്റ്റേഷനിലെ കിണറും ലീഡിങ് ചാനലും ശുദ്ധീകരിക്കുന്നതിനാല്‍ പൂതാടി പഞ്ചായത്തില്‍ ഏപ്രില്‍ 27,28,29 തിയതികളില്‍ ജലവിതരണം പൂര്‍ണമായും മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.