അമ്മയ്ക്ക് ബദലുമായി പൃഥ്വിരാജും, ടോവിനോയും എത്തുമോ? യുവതാരങ്ങളുടെ നേതൃത്വത്തിൽ പുതിയ താര സംഘടനയ്ക്ക് രൂപം കൊടുക്കുമെന്ന് റിപ്പോർട്ടുകൾ; സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നു.

ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ ഇത് വരെ അഭിമുഖീകരിക്കാത്ത സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. താര സംഘടനയായ അമ്മയുടെ ഭരണസമിതി വരെ പിരിച്ചുവിട്ടു കഴിഞ്ഞു. ഇതിന് പിന്നാലെ താരസംഘടനയുടെ ഭാവിയെ കുറിച്ചുള്ള ചർച്ച ശക്തമാകുകയാണ്. സോഷ്യല്‍മീഡിയയില്‍ പലരീതിയിലുള്ള ചർച്ചകളാണ് ഉയരുന്നത്.

‘അമ്മ’ സംഘടനയുടെ ഭാവി തുലാസിലായ സാഹചര്യത്തില്‍ അമ്മയ്ക്ക് ബദലായി മറ്റൊരു സംഘടന ഉയർന്നുവരാൻ സാധ്യതയുണ്ടെന്നാണ് ചർച്ചകള്‍ ഉയർന്നുവരുന്നത്. പൃഥ്വിരാജ്,ടൊവിനോ തുടങ്ങിയ മുൻനിര യുവതാരങ്ങള്‍ മുൻകൈ എടുത്തായിരിക്കും പുതിയ താരസംഘടനയുടെ രൂപീകരണം നടത്തുക എന്നാണ് അഭ്യൂഹം ഉയരുന്നത്. സോഷ്യല്‍മീഡിയയില്‍ ഈ തരത്തിലുള്ള ചർച്ചകള്‍ സജീവമായെങ്കിലും ഇരുതാരങ്ങളും ഇത് വരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ഇന്നലെ നടന്ന വാർത്താസമ്മേളനത്തില്‍ ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ അമ്മ എടുത്ത നിലപാടുകളെ പൃഥ്വിരാജ് തള്ളിയിരുന്നു. അമ്മ സംഘടനയ്ക്ക് വീഴ്ച സംഭവിച്ചതായി താരം വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റിയിലെ ആരോപണ വിധേയരുടെ പേര് പുറത്തുവിടുന്നതില്‍ തടസ്സമില്ല. അതില്‍ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. ആരോപണ വിധേയർ സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. ആരോപണം ശരിയാണെന്ന് കണ്ടെത്തിയാല്‍ നടപടി ഉണ്ടാകണമെന്നും മറിച്ച്‌, തെറ്റെന്നു തെളിഞ്ഞാല്‍ തിരിച്ചും നടപടി വേണമെന്നും താരം കൂട്ടിച്ചേർത്തു.

‘തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലാവരും എവിടെയും സുരക്ഷിതരായിരിക്കണമെന്നായിരുന്നു ടൊവിനോ പ്രതികരിച്ചത്. നീതി നടപ്പാകും എന്ന് വിശ്വസിക്കുക. എല്ലാ ജോലിസ്ഥലത്തും ആളുകള്‍ സുരക്ഷിതരായിരിക്കണം. മലയാളം സിനിമ മേഖലയില്‍ മാത്രമാണ് അന്വേഷണം നടന്നത്. അതിനർത്ഥം മറ്റ് ഇൻഡസ്ട്രികളില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നില്ലായെന്നല്ല’, ടൊവിനോ വ്യക്തമാക്കിയിരുന്നു.പുതിയ ഭരണസമിതിയില്‍ ടൊവിനൊ തോമസും പൃഥ്വിരാജും വേണമെന്ന് ആവശ്യം യോഗത്തിലുയർന്നു. യുവ വനിതാ അംഗങ്ങളാണ് ഈ ആവശ്യമുന്നയിച്ചത്.

താഴികക്കുടം പ്രതിഷ്‌ഠിച്ചു.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

‘യൂണിഫോം ഒഴിവാക്കുക, കുട്ടികൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ’, പരിശീലനം പത്തര വരെ മതിയെന്നും ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്,

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ

ഓർമ്മപെരുന്നാൾ സമാപിച്ചു.

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി

പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.