കാമുകനൊപ്പം ജീവിക്കാൻ മൂന്നുവയസ്സുള്ള മകളെ കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട് കേസിൽ ഒളിപ്പിച്ച് കുറ്റിക്കാട്ടിൽ തള്ളി: യുവതി അറസ്റ്റിൽ

ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാൻ മകളെ കഴുത്തറത്ത് കൊന്ന് സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിലെറിഞ്ഞ യുവതി പിടിയില്‍. ബിഹാറിലെ മുസഫർപുരിലാണ് സംഭവം. മൂന്നുവയസ്സുകാരിയുടെ കൊലപാതകത്തില്‍ മാതാവ് കാജല്‍ ആണ് അറസ്റ്റിലായത്. ഭർത്താവിനെ പിരിഞ്ഞ് താമസിക്കാൻ മകളെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ മൊഴി.

ആണ്‍സുഹൃത്ത് മകളെ സ്വീകരിക്കില്ലെന്ന് പറഞ്ഞതിനാലാണ് കൊലപാതകമെന്നും കാജല്‍ പറഞ്ഞു. പ്രസിദ്ധമായ ടി.വി. ഷോ ‘ക്രൈം പട്രോള്‍’ ആണ് കൊലപാകത്തിന് പ്രേരണയെന്ന് യുവതിയുടെ മൊഴിയിലുണ്ട്. മുസാഫർപുരിലെ മിനാപുരില്‍ പാർപ്പിടസമുച്ചയത്തിന് സമീപത്തുനിന്നാണ് ശനിയാഴ്ച മൂന്നുവയസ്സുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കിയ നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിനായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

അന്വേഷണത്തിനിടെ യുവതിയുടെ വീടിന്റെ തറയിലും സിങ്കിലും ടെറസ്സില്‍നിന്നും രക്തക്കറ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലില്‍ യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കൊലപാതകം നടന്ന ദിവസം അമ്മായിയുടെ വീട്ടിലേക്ക് പോയതായി യുവതി ഭർത്താവ് മനോജിനെ വിളിച്ച്‌ അറിയിച്ചിരുന്നു. പിന്നാലെ മനോജ് നല്‍കിയ പരാതിയില്‍ പോലീസ് കാജലിനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയെ പരിശോധനയ്ക്കൊടുവില്‍ ആണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന് യുവതിയെ കണ്ടെത്തുകയായിരുന്നു.

ചോദ്യംചെയ്യലിനിടെ താൻ രണ്ടുവർഷത്തോളമായി വിവാഹേതരബന്ധത്തിലായിരുന്നുവെന്ന് യുവതി മൊഴിനല്‍കി. ആണ്‍സുഹൃത്തിനൊപ്പം മാറിത്താമസിക്കുമ്ബോള്‍ കുട്ടിയേയും കൂടെ കൊണ്ടുപോകാനായിരുന്നു യുവതിയുടെ താത്പര്യം. എന്നാല്‍, ആണ്‍സുഹൃത്ത് ഇത് എതിർത്തു. പിന്നാലെ കുട്ടിയെ കഴുത്തറത്ത് കൊന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്ന് സിറ്റി പോലീസ് മേധാവി അവധേഷ് ദീക്ഷിത് അറിയിച്ചു. വീട്ടിലെ രക്തക്കറ കഴുകിക്കളയാൻ യുവതി ശ്രമിച്ചിരുന്നു. എന്നാല്‍, ഫൊറൻസിക് സംഘത്തിന് ഇതിന്റെ അംശങ്ങള്‍ ലഭിച്ചു.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തി. യുവതി തനിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന് കൊലപാതകത്തില്‍ പങ്കുള്ളതായി നിലവില്‍ വ്യക്തമായിട്ടില്ലെന്നും അതിനാല്‍ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ

മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു

വ്യാഴാഴ്ച മുതല്‍ കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം

ആകാശത്തും ഇനി ഇന്‍റർനെറ്റ്; വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്‌യുടെ മുന്‍നിര വിമാന

19 കാരൻ കുത്തേറ്റ് മരിച്ച സംഭവം; കൊലയിലേക്ക് നയിച്ചത് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം, ഒരാൾ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്.

കരുതലോടെ, കരുത്തുറ്റ തലമുറ; ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബത്തേരി : കേരള വനം വകുപ്പ്, വയനാട് വന്യജീവി സങ്കേതം, വയനാട് എക്സൈസ് വിമുക്തി മിഷൻ, വി.ഡി.വി.കെ ബത്തേരി മുതലായവയുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന ജൻ ദേശീയ ഗൗരവ് ദിവസ് ആഘോഷം മാളപ്പാടി ഉന്നതിയിൽ

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.