ആ ‘നന്മമരവും’വീഴുന്നു! സിഎൻജി വാഹനങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതായി പഠനം

ഇലക്ട്രിക്ക് വാഹനങ്ങൾക്കൊപ്പം സിഎൻജി വാഹനങ്ങളെയും ഏറ്റവും ശുദ്ധമായ ഇന്ധനമായി കണക്കാക്കുന്നു. എന്നാൽ ഇപ്പോൾ ഈ സങ്കൽപ്പത്തെ വെല്ലുവിളിച്ചിരിക്കുകയാണ് പുതിയൊരു പഠനറിപ്പോ‍ട്ട്. സിഎൻജിയുടെ ശുദ്ധിക്ക് നേരെ വിപരീതമായ ഫലങ്ങളാണ് ഈ പഠനം വെളിപ്പെടുത്തിയത്. സിഎൻജി വാഹനങ്ങൾ നമ്മളിൽ പലരും വിചാരിക്കുന്നതിലും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്ന് ഇൻറർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടേഷൻ്റെ (ഐസിസിടി) പുതിയ പഠനം പറയുന്നത്

സാധാരണയായി, കംപ്രസ്‍ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ മലിനീകരണം കുറയ്ക്കുമെന്ന് പറയപ്പെടുന്നത്. ഇലക്ട്രിക്ക് വാഹനങ്ങൾക്കൊപ്പം സിഎൻജി വാഹനങ്ങളെയും ഏറ്റവും ശുദ്ധമായ ഇന്ധനമായി കണക്കാക്കുന്നു. എന്നാൽ ഇപ്പോൾ ഈ സങ്കൽപ്പത്തെ വെല്ലുവിളിച്ചിരിക്കുകയാണ് പുതിയൊരു പഠനറിപ്പോ‍ട്ട്. സിഎൻജിയുടെ ശുദ്ധിക്ക് നേരെ വിപരീതമായ ഫലങ്ങളാണ് ഈ പഠനം വെളിപ്പെടുത്തിയത്. സിഎൻജി വാഹനങ്ങൾ നമ്മളിൽ പലരും വിചാരിക്കുന്നതിലും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്ന് ഇൻറർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടേഷൻ്റെ (ഐസിസിടി) പുതിയ പഠനം പറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകൾ.

മലിനീകരണ നിയന്ത്രണത്തിൽ (പിയുസി) ടെസ്റ്റുകൾ വിജയിച്ചിട്ടും ഇന്ത്യൻ റോഡുകളിൽ ഓടുന്ന പല വാഹനങ്ങളും അവയുടെ എമിഷൻ മാനദണ്ഡങ്ങൾക്കപ്പുറം മലിനീകരണം പുറന്തള്ളുന്നുവെന്നാണ് ഈ പുതിയ പഠന റിപ്പോ‍ർട്ട്പറയുന്നത്. ദ റിയൽ അർബൻ എമിഷൻസ് (ട്രൂ) പദ്ധതിയുടെ ഭാഗമായുള്ള പഠനം ഡൽഹിയിലെയും ഗുരുഗ്രാമിലെയും അധികൃതരുമായി സഹകരിച്ചാണ് നടത്തിയത്. രാജ്യ തലസ്ഥാനമായ ദില്ലിയുടെ ഏറ്റവും അടുത്തുള്ള നഗരമായ ഗുരുഗ്രാമും മോശം വായുവിൻ്റെ ഗുണനിലവാരം അനുഭവിക്കുന്നു, പ്രത്യേകിച്ച് ശൈത്യകാലത്ത്. നിരത്തുകളിൽ തുടർച്ചയായി വർധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം ഈ പ്രശ്നം വർധിപ്പിക്കുന്നു.

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ

എൻഎസ്എസ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു.

കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു . യൂണിറ്റിലെ 50 വിദ്യാർത്ഥികൾക്കുള്ള യൂണിഫോമാണ് വിതരണം ചെയ്തത് . പ്രിൻസിപ്പൽ

ഇൻസ്റ്റഗ്രാമിൽ പ്രായം കള്ളം പറയുന്നവർ സൂക്ഷിക്കുക! എഐ വച്ച് കുടുക്കാൻ മെറ്റ

വ്യാജ പ്രായം നൽകി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് സൃഷ്ടിക്കുന്നത് ഇനി അത്ര എളുപ്പമായിരിക്കില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം കൂടുതൽ സുരക്ഷിതമാക്കാൻ മാതൃ കമ്പനിയായ മെറ്റ ഒരു വലിയ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ യഥാർഥ പ്രായം

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ

മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു

വ്യാഴാഴ്ച മുതല്‍ കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം

ആകാശത്തും ഇനി ഇന്‍റർനെറ്റ്; വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്‌യുടെ മുന്‍നിര വിമാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.