ഗവൺമെന്റ് യുപി സ്കൂൾ പുളിയാർ മലയിൽ കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ അഡ്വ.ടി.ജെ ഐസക്ക് വർണ്ണകൂടാരം ഉദ്ഘാടനം ചെയ്തു. പ്രൈമറി വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി പ്രത്യേകം തയ്യാറാക്കിയ 13 ഇടങ്ങളായാണ് വിദ്യാലയത്തിൽ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത് .വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ശിവരാമൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ കെ വത്സല ,വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോയ് സക്കറിയ, വൈത്തിരി ബിആർസി ട്രെയിനർ ഡോളി ടീച്ചർ, പിടിഎ വൈസ് പ്രസിഡന്റ് കല്യാണി, സ്റ്റാഫ് സെക്രട്ടറി രജിത എൻ.സി ,പ്രീ -പ്രൈമറി അധ്യാപിക വി.കെ ജോർല ,സ്കൂൾ ലീഡർ അഹല്യ ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാന അധ്യാപകൻ ജോസ് കെ സേവ്യർ സ്വാഗതവും പി എസ് ഐ ടി സി ശ്രുതി നന്ദിയും പറഞ്ഞു

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ
പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്







