എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന സ്വയംതൊഴിൽ പദ്ധതികൾ സംബന്ധിച്ച് ശിൽപശാല സംഘടിപ്പിക്കുന്നു. സ്വയംതൊഴിൽ ചെയ്യാൻ താത്‌പര്യമുള്ള തൊഴിൽ രഹിതർക്ക് ബോധവത്ക്കരണം നൽകുകയാണ് ലക്ഷ്യം. ബോധവത്ക്കരണ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓഗസ്റ്റ് 31ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ എത്തണമെന്ന് എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു.

താഴികക്കുടം പ്രതിഷ്‌ഠിച്ചു.
തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ് എ.ബി







