കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ ബി. എസ്.സി കെമിസ്ട്രി -കമ്പ്യൂട്ടർ സയൻസ്, ബി.കോം, ബി.എ ഇക്കണോമിക്സ്, ഹിസ്റ്ററി, എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, കോഴ്സുകളിൽ സീറ്റ് ഒഴിവ്. എസ്. സി, എസ്.ടി, ഇ.ഡബ്ല്യൂ.എസ്, ഒ.ബി.എക്സ്, എൽ.സി, ഇ. ടി.ബി വിഭാഗത്തിലുള്ളവർക്കാണ് അവസരം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ യു.ജി, പിജി പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ ഇന്ന് (ഓഗസ്റ്റ് 29) രാവിലെ 11.30 ന് കോളെജിൽ എത്തണം. ഫോൺ – 04936- 204569

താഴികക്കുടം പ്രതിഷ്‌ഠിച്ചു.
തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ് എ.ബി







