തരുവണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഉസ്മാൻ പള്ളിയാലിന് കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.പ്രസിഡന്റ് മായൻ മുതിര അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് യോഗം ഉദ്ഘാടനം ചെയ്തു.ചൂരൽമല ദുരന്തത്തിലായ വരെ എത്രയും വേഗം പുനരധിവസിപ്പിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.സലീം കേളോത്,ഉസ്മാൻ പള്ളിയാൽ, ടി.യുസഫ്,പുഴക്കൽ ഉസ്മാൻ,അത്തിലൻ ഇബ്രാഹിം ഹാജി,വി.മമ്മൂട്ടി ഹാജി,കുഞ്ഞമ്മദ്,കേളോത് നാസർ,പോക്കർ,തുടങ്ങിയവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്