കനേഡിയൻ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ; കാനഡയിലെ തൊഴിൽ നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ; കുടിയേറ്റക്കാർ തൊഴിൽ നേടാൻ പാടുപെടും

വിദേശ തൊഴിലാളികളുടെ വരവും സ്ഥിര താമസക്കാരുടെ എണ്ണവും കുറയ്ക്കാന്‍ പദ്ധതി തയാറാക്കുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രാജ്യത്ത് തൊഴിലില്ലായ്മ അതിവേഗം കുതിച്ചുയരുന്നതും തദ്ദേശീയരുടെ ഇടയില്‍ അതൃപ്തി പുകയുന്നതുമാണ് കുടിയേറ്റ നിയന്ത്രണ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കാനഡയിലേക്ക് കുടിയേറാന്‍ ഒരുങ്ങുന്ന ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ബാധിക്കുന്നതാണ് തീരുമാനം.

കനേഡിയന്‍ പൗരന്മാര്‍ ജോലി കണ്ടെത്താന്‍ വിഷമിക്കുകയാണ്. അതുകൊണ്ട് വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്-ട്രൂഡോ വ്യക്തമാക്കി. ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുപ്രകാരം കാഡനയുടെ കഴിഞ്ഞ വര്‍ഷത്തെ ജനസംഖ്യ വര്‍ധനയുടെ 97 ശതമാനവും കുടിയേറ്റം മൂലമായിരുന്നു

തൊഴിലില്ലായ്മ ഉയര്‍ന്ന നിരക്കില്‍:

കുടിയേറ്റ അനുകൂല നയമായിരുന്നു ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ ഇതുവരെ തുടര്‍ന്നിരുന്നത്. എന്നാല്‍ ഭവന ലഭ്യത കുറഞ്ഞതിനൊപ്പം തൊഴിലില്ലായ്മ കൂടി ഉയര്‍ന്നതോടെയാണ് നയംമാറ്റാന്‍ ട്രൂഡോ നിര്‍ബന്ധിതനായത്. കാനഡയില്‍ കഴിഞ്ഞ രണ്ടു മാസത്തെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമാണ്. കാനഡയിലെ 14 ലക്ഷത്തിലധികം പേര്‍ തൊഴില്‍രഹിതരാണെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ തൊഴില്‍ നിയമം അനുസരിച്ച്‌ യോഗ്യതയുള്ള കനേഡിയന്‍ പൗരന്മാരുടെ ലഭ്യതക്കുറവുണ്ടെങ്കില്‍ വിദേശീയരെ കൊണ്ടുവരുന്നതില്‍ തടസമില്ല. താല്‍ക്കാലിക തൊഴിലാളികളായി മുമ്ബ് മൊത്തം തൊഴിലാളികളുടെ 20 ശതമാനം വരെ കൊണ്ടുവരാന്‍ സാധിച്ചിരുന്നു. എന്നാല്‍ പുതിയ മാറ്റം മൂലം ഇത് 10 ശതമാനമായി കുറയും.

2023ല്‍ 1,83,820 വിദേശ തൊഴിലാളികള്‍ക്കാണ് കാനഡ വര്‍ക്ക് പെര്‍മിറ്റ് നല്‍കിയത്. 2019ലേക്കാള്‍ 88 ശതമാനം കൂടുതലാണിത്. വിദേശ തൊഴിലാളികളുടെ വരവില്‍ നയംമാറുന്നതോടെ പല മേഖലകളിലും പെര്‍മിറ്റ് നിഷേധിക്കാനുള്ള സാഹചര്യം തെളിയും.ആരോഗ്യം, കൃഷി, നിര്‍മാണമേഖല അടക്കമുള്ള രംഗങ്ങളില്‍ നിയന്ത്രണം ബാധകമല്ല. തൊഴിലില്ലായ്മ നിരക്ക് 6 ശതമാനത്തില്‍ കൂടുതലുള്ള മേഖലകളും വിദേശ തൊഴിലാളികള്‍ക്കായി തുറന്നു കൊടുക്കില്ല. സെപ്റ്റംബര്‍ 26 മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.