മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സമഗ്ര യജ്ഞം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലേയും ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് നൽക്കുന്ന സൗജന്യ പഠനോപകരണ കിറ്റ് ഗവ: യുപി: സ്ക്കൂളിൽ വെച്ച് നഗരസഭ വൈസ് ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ കുട്ടികൾക്ക് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. കൗൺസിലർ അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥര സമിതി അദ്ധ്യക്ഷൻ വിപിൻ വേണുഗോപാൽ, ഹെഡ്മാസ്റ്റർ വർക്കി മാസ്റ്റർ, അജയൻമാഷ്,ജോസ് മാത്യു എന്നിവർ സംസാരിച്ചു. നഗരസഭയിലെ അഞ്ഞൂറോളം കുട്ടികൾക്കാണ് നഗരസഭ സ്ക്കൂൾ കിറ്റ് നൽകിയത്

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്