തിരുനെല്ലി: വനത്തിൽ അതിക്രമിച്ചു കയറി മൂന്ന്ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച്
വന്യ ജീവികളെയും വനപാലകരെയും നിരീക്ഷിക്കുന്നതിനും വന്യജീവികളുടെ ഫോട്ടോ പ്രചാരണങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്‌ത രണ്ട് പേരെ വനപാ ലകർ അറസ്റ്റ് ചെയ്തു. തിരുനെല്ലി അപ്പപാറ ജംഗിൾ റിട്രീറ്റ് എന്ന റിസോർട്ടിലെ മാനേജർ കേണിച്ചിറ കാവുങ്കൽ ഹൗസിൽ മനു (33), റിസോർട്ടിലെ നാച്ചുറലിസ്റ്റ് കർണാടക ചിക്കബല്ലാപ്പുര മസ്‌തൂർ ഭാസ്ക്‌കർ (23) എന്നിവരെയാ ണ് അറസ്റ്റു ചെയ്തത്. വനത്തിൽ ക്യാമറ വെച്ച് ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ പരസ്യത്തിനായി ഉപയോഗിക്കുകയും മൃഗങ്ങളുടെ വനത്തിലെ സ്വഭാവിക സഞ്ചാരത്തിനു തടസം ഉണ്ടാക്കുകയും ചെയ്യുന്നതായി റിസോർ ട്ടിനെതിരെ നാട്ടുകാർ പരാതി നൽകിയിരുന്നതായി വനം വകുപ്പ് വ്യക്താക്കി. പ്രതികളെ 14 ദിവസം റിമാൻഡ് ചെയ്‌തു. പിടിച്ചെടുത്ത ക്യാമറകൾ കോടതി യിൽ ഹാജരാക്കി. വനപാലക സംഘത്തിൽ തിരുനെല്ലി ഡെപ്യൂട്ടി റേഞ്ച് ഫോ റസ്റ്റ് ഓഫീസർ ജയേഷ് ജോസഫ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം. മാധവൻ, ബിന്ദു കെ.വി, ബിഎഫ്‌ഒ മാരായ പ്രശാന്ത്, നന്ദഗോപാൽ, പ്രപഞ്ച്, നന്ദകുമാർ, അശ്വിൻ, ഷിബു എന്നിവരും ഉണ്ടായിരുന്നു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







